ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളി ആത്മഹത്യചെയ്തു

മസ്‌ക്കറ്റ്: ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രവാസി മലയാളിയായ 22കാരന്‍ ആത്മഹത്യചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജീവനൊടുക്കുന്നത് സംബന്ധിച്ച സൂചന നല്‍കി പ്രശാന്ത് തമ്പി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’, വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.ആദ്യം തമാശ […]

കൊറോണ വൈറസിന്റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ രണ്ടു വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്നു പറയാന്‍ കഴിയില്ലെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസില്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നു. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര കൂടാതെ, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവടങ്ങളിലും […]

കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര സംഘം കേരളവും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാജ്യത്തെ 75 ശതമാനം കേസുകളും ഇരു സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കേരളത്തില്‍ വൈറസിന്റെ രണ്ട് വകഭേദം കൂടി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് രാജ്യത്ത് തന്നെ പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളുടെ 38 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ ഇത് 37 ശതമാനവും, കര്‍ണാടകയില്‍ 4 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. […]