മലപ്പുറത്ത് കനത്ത മഴ;പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടിലും ജലാശയങ്ങളിലും കുട്ടികള്‍ ഇറങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുകയാണ് ദുരന്തത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം. മഴ തുടരുന്ന സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം. നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ […]

Continue Reading

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍നിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പൊന്നാനി താലൂക്കില്‍ വലിയ നാശനഷ്ടം. കടലാക്രമണത്തില്‍ നിരവധി വീടുകള്‍ കടല്‍ കവര്‍ന്നു.പെരുമ്പടപ്പില്‍ ഒരു വീട് പൂര്‍ണമായും, […]

Continue Reading

മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പെട്ടു.രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മലപ്പുറം:പൂക്കോട്ടുംപാടം അമരമ്പലത്ത് ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ച് മൂന്ന് മണിയോടെയാണ് സംഭവം. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ […]

Continue Reading

40കാരി യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഹൈവേയിലെ മേപ്പറമ്പത്ത് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലിന് പിറകുവശം താമസിക്കുന്ന മേനകത്ത് ജിജിമോള്‍ (40) ആണ് മരിച്ചത്. രാവിലെ 7 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഭര്‍ത്താവ്. സച്ചിദാനന്ദന്‍മക്കള്‍. ആദര്‍ശ്,അഭിനന്ദ്.സംസ്‌ക്കാരം തിങ്കളാഴ്ച ഈശ്വരമംഗലം ശ്മാശാനത്തില്‍. കഴിഞ്ഞ ദിവസം മലപ്പുറം ആലിപ്പറമ്പിലും ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് […]

Continue Reading

14കാരനായ വിദ്യാര്‍ത്ഥി ചെങ്കല്‍ ക്വാറിയില്‍ വീണ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി കോട്ടപ്പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. നെടിയിരുപ്പ്, ചിറയില്‍ കൊട്ടേ പാറ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഷരീഫ് (14) ആണ് മരിച്ചത്.കളി കഴിഞ് കൂട്ടുകാരു മൊത്ത് റണ്‍വെയുടെ മതിലിനോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ കൈകാലുകള്‍ വൃത്തി ആക്കുന്നതിനിടയില്‍ തെന്നിവീഴുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . കൊട്ടുകര ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: കെ.സി. ആയിശ. സഹോദരികള്‍: ഹസീന,സജ്‌ന ,തസ്‌നി ഷെറില്‍ ,തസ് റീനഅതേ സമയം ഇന്നു മലപ്പുറം പൊന്നാനിയില്‍ […]

Continue Reading

മലപ്പുറത്ത് കിണറ്റില്‍ വീണ് 30കാരി മരിച്ചു

മഞ്ചേരി: കിണറ്റില്‍ വീണു പരിക്കേറ്റു ചികിത്സയിലായിരുന്നു യുവതി മരിച്ചു. വേട്ടേക്കോട് എളമ്പറമ്പ് ധന്യ വീട്ടില്‍ ജഗദീഷ് ചന്ദ്രബോസിന്റെ മകള്‍ നിഷ (മഞ്ജു- 30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്. എളമ്പറമ്പിലെ വീട്ടുവളപ്പില്‍ തേങ്ങയിടുമ്പോള്‍ കിണറിന്റെ നെറ്റില്‍ കുടുങ്ങിയ തേങ്ങ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ആള്‍മറ തകര്‍ന്നു നിഷ കിണറ്റില്‍ വീണത്. മകളെ കാണാത്തതിനെ തുടര്‍ന്നു തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണത് ശ്രദ്ധയില്‍പെട്ടത്. മകളെ രക്ഷിക്കാന്‍ കൂടെ ചാടിയ അമ്മ ഉഷക്കും പരിക്കേറ്റിരുന്നു. നിലവിളിച്ചു കൊണ്ടു […]

Continue Reading

കരുവാരകുണ്ടിലെ വനത്തിനുള്ളില്‍ കുടുങ്ങി കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി

മലപ്പുറം: കരുവാരകുണ്ടിലെ വനാന്തര്‍ഭാഗത്ത് കുടുങ്ങി കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി. കരുവാരകുണ്ട് അല്‍ഫോന്‍സ് ഗിരി കൂമ്പന്‍മല ഭാഗത്താണ് കരുവാരക്കുണ്ട് മാമ്പുഴ സ്വദേശികളായ യാസിം, അജ്മല്‍ എന്നിവര്‍ വനാന്തര്‍ഭാഗത്ത് കുടുങ്ങിക്കിടന്നത്. മൂന്നുപേരടങ്ങുന്ന യുവാക്കളുടെ സംഘം ഇന്നു പകല്‍ സമയത്താണ് മലമുകളിലേക്ക് പോയത്. ഉച്ചകഴിഞ്ഞ് തുടങ്ങിയ കനത്ത മഴയെ തുടര്‍ന്നു കൂട്ടത്തിലൊരാള്‍ പാറ മുകളില്‍ നിന്നു വഴുതിവീണു പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തുവെന്നു സംഘത്തില്‍ നിന്നുരക്ഷപ്പെട്ട ഷംനാസ് നടന്നെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, കരുവാരകുണ്ട് പോലീസ്, ട്രോമാകെയര്‍ […]

Continue Reading

കസ്റ്റഡി പ്രതികളല്ലാത്തവരുടെ ചികിത്സയ്ക്ക് മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ ബാധകമല്ലെന്ന് ഡോ. കെ. പ്രതിഭ

മലപ്പുറം: കസ്റ്റഡി പ്രതികളുടെ വൈദ്യപരിശോധനയും ചികിത്സയും കൃത്യതയോടെ ചെയ്യുവാന്‍ മാര്‍ഗ്ഗരേഖയായ മെഡിക്കോലീഗല്‍ പ്രോട്ടോകോളിലെ യാതൊരു നിര്‍ദ്ദേശങ്ങളും കസ്റ്റഡി പ്രതികളല്ലാത്തവരുടെ ചികിത്സക്ക് ബാധകമല്ലെന്ന് മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കുവാന്‍ വേണ്ടി ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി വിജയം കൈവരിച്ച ഡോ. കെ. പ്രതിഭ. കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉണ്ടായ ദാരുണ സംഭവത്തിന്റെ കാരണക്കാരനായ വ്യക്തിയെ കസ്റ്റഡി പ്രതിയായിട്ടല്ല മറിച്ച് സാധാരണ രോഗിയ്ക്ക് നല്കുന്ന ചികിത്സ നല്കുവാനാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത് എന്നതിനാല്‍ മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ ഇവിടെ ബാധകമാകുന്നില്ല. […]

Continue Reading

താനൂര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം. 35 പേര്‍ക്കുള്ള ബോട്ടില്‍ കയറിയത് 50ലേറെ പേര്‍. ബോട്ടിന് ലൈസന്‍സില്ല

മലപ്പുറം: 35പേര്‍ക്കുള്ള സീറ്റില്‍ കയറിയത് അന്‍പതില്‍ ഏറെ പേര്‍. താനൂരില്‍ അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാര ബോട്ടിന് ലൈസന്‍സില്ല. താനൂര്‍ ഓട്ടുമ്പ്രം തൂവല്‍തീരം ബീച്ചില്‍ വിനോദഞ്ചാര ബോട്ട് മറിഞ്ഞ് നിരവധിപേര്‍ മരണപ്പെട്ട സംഭവത്തില്‍ വന്‍ അനാസ്ഥ.കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. പൂരപ്പുഴയിലൂടെ നടത്തുന്ന വിനോസഞ്ചാര ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതിനാല്‍കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റുകയായിരുന്നുവെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്. ബോട്ട് കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം. പരപ്പനങ്ങാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന […]

Continue Reading

വീല്‍ചെയര്‍ ഉപയോഗിക്കുന്നവരുടെ ഈദ് സംഗമം ആഘോഷമായി

മലപ്പുറം: വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി മഅ്ദിന്‍ അക്കാദമി ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ഈദ് സംഗമം ശ്രദ്ധേയമായി. പെരുന്നാള്‍ നിസ്‌കാരത്തിന് മഅദിന്‍ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് നേതൃത്വം നല്‍കി. ശാരീരിക അവശതകള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കിടയില്‍ ജീവിതം കഴിച്ച് കൂട്ടുന്ന ഇവര്‍ക്കായി സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരം ഏറെ സന്തോഷദായകമായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത ചൂടിനെ അവഗണിച്ചും ഈദ് സംഗമത്തിനെത്തിയവര്‍ക്ക് പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ നിസ്‌കാരം, ജുമുഅ നിസ്‌കാരം, മറ്റു […]

Continue Reading