മൂസക്കായ്‌ടെ കടയില്‍ ആദ്യദിനം വിറ്റത് 16തരം മീനുകള്‍, കച്ചവടം തകര്‍ക്കുന്നുവെന്ന് വിനോദ് കോവൂര്‍

കോഴിക്കോട്: കോവിഡും ലോക്ഡൗണും ജീവിതം പ്രതിസന്ധിയിലാക്കിയതോടെ അവസാനം എം-80 മൂസശരിക്കും മീന്‍ കച്ചവടം തുടങ്ങി. എം-80 മൂസക്കായ്‌ടെ (വിനോദ് കോവൂരിന്റെ)പെട പെടക്ക്ണ മീന്‍കച്ചവടം’് മൂസക്കായി സീ ഫ്രഷ്’ ഇന്നലെ ഉദ്ഘാടനം ചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിസന്റ് ബാബു പറശ്ശേരിയും ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്തത്. ആദ്യദിനമായ ഇന്നലെ വില്‍പന നടത്തിയത് 16തരം മീനുകളാണ്. കച്ചവടം തകര്‍ക്കുയാണെന്നും തുടര്‍ദിവസവും ഇത് തുടരുമെന്ന പ്രതീക്ഷയാണെന്നും വിനോദ് കോവൂര്‍ ‘മറുപുറം കേരള’യോട് പറഞ്ഞു. രണ്ടാംദിനമായ ഇന്നത്തെ […]

Continue Reading

ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് യുവതി പുഴയില്‍ചാടി, ശേഷം നീന്തിക്കയറിയ യുവതി തന്നെ പുഴയില്‍ തിരയുന്നത്
തെങ്ങിന്‍തോപ്പില്‍ ഇരുന്ന്് കണ്ടു. സംഭവബഹുലമായ കഥ നടന്നത് മലപ്പുറത്ത്

മലപ്പുറം: പുലിവാല്‍ കല്യാണം എന്ന മലയാള സിനിമയിലെ ഒരുരംഗം മലയാളികള്‍ അത്രവേഗം മറക്കാന്‍സാധ്യതയില്ല. കുളത്തില്‍ ചാടിയ നടന്‍ ജയസൂര്യയെ തിരയാനായി ഫയര്‍ഫോഴ്‌സും, പോലീസുമെത്തി വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടയില്‍ പല അസ്ഥികൂടങ്ങളും കുളത്തില്‍നിന്നും മുങ്ങിയെടുത്തു. എന്നാല്‍ പുഴയില്‍ ചാടിയ നടന്‍ നേരത്തെ തന്നെ കരകയറി രക്ഷപ്പെട്ടിരുന്നു. പുഴയില്‍ചാടുന്നതുകണ്ട സലീംകുമാറാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തിയത്. അവസാനം അതുവഴിവന്ന ജയസൂര്യ തന്നെയാണ് തിരയുന്നതെന്ന് മനസ്സിലാക്കുന്നത്. പിന്നീട് പൊട്ടിച്ചിരിക്കാനുള്ള സംഭവ വികാസങ്ങളുമാണ് സിനിമയില്‍ വിവരിക്കുന്നത്. സമാനമായ മറ്റൊരു സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറത്തു […]

Continue Reading

മാസ്‌കില്ലാതെ പിറന്നാള്‍ ആഘോഷിച്ചു, തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്

കിങ്റ്റണ്‍: തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ താരം റഹീം സ്റ്റര്‍ലിങും ക്രിക്കറ്റ് താരം ക്രിസ് ഗെയിലുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.8 തവണ ഒളിംപിക് ചാംപ്യനായ, ലോകത്തിലെ വേഗമേറിയ ഉസൈന്‍ ബോള്‍ട്ട്. ട്വിറ്ററിലൂടയാണ് തനിക്കു രോഗബാധയുണ്ടായ വിവരം ബോള്‍ട്ട് ലോകത്തെ അറിയിച്ചത്. എല്ലാവര്‍ക്കും ഗുഡ് മോര്‍ണിങ്. എനിക്കു കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു ഞാന്‍ ടെസ്റ്റ് നടത്തിയത്. ഞാന്‍ […]

Continue Reading

കരുണയില്ലാത്ത അധികൃതര്‍
കൈയ്യൊഴിഞ്ഞ തെരുവുനായക്ക്
ചികിത്സയിലൂടെ പുതുജീവന്‍
സമ്മാനിച്ചവര്‍ക്ക് കയ്യടി നല്‍കാം…

മലപ്പുറം: കഴുത്തില്‍ പരിക്കേറ്റ് തെരുവില്‍ അലഞ്ഞ നായയെ കരുണയില്ലാത്ത മൃഗാശുപത്രി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റുംകയ്യൊഴിഞ്ഞിട്ടും അവസാനം തെരുവ് പുതുജീവന്‍ ലഭിച്ച കഥയാണിത്. കഴുത്തില്‍ പരിക്കേറ്റ് തെരുവില്‍ അലഞ്ഞ നായയെ മൃഗാശുപത്രി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും കരുണയില്ലാതെ കൈയ്യൊഴിഞ്ഞപ്പോള്‍ ചികിത്സ നല്‍കിയത് സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം അങ്ങാടിയില്‍ ഒരാഴ്ചയായി കഴുത്തില്‍ മുറിവേറ്റ് അലഞ്ഞ തെരുവുനായക്കാണ് പുതുജീവന്‍ ലഭിച്ചത്. പരിക്കേറ്റ തെരുവുനായക്ക് ചികിത്സ തേടി മിത്രജ്യോതി ട്രൈബല്‍ ഡെവലപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജു കോലാത്തും […]

Continue Reading