ഭ്രാന്തി…

Writers Blog

ചുവന്ന ചെമ്പരത്തി നല്കിയതെനിക്ക്
ഭ്രാന്തെന്ന് വിളിച്ചു പറയാനായിരുന്നുവോ
എങ്കില്‍ നിങ്ങള്‍ക്കു തെറ്റി,

എനിക്കേറ്റവും പ്രിയപ്പെട്ട പൂക്കളിലൊരുവളാണ് അവള്‍ ചെമ്പരത്തി!!
രക്ത വര്‍ണത്തില്‍ അഞ്ചിതളില്‍
ദിവസേന മൃദുവായി പുഞ്ചിരി തൂകിയവള്‍
അവളെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു..

ആ ഞാന്‍ നിങ്ങള്‍ തന്ന ചുവന്ന ചെമ്പരത്തിക്കുട്ടിയെ
നിഷേധിക്കുമെന്ന് തോന്നുന്നുണ്ടോ..
ഇതൊരു ഭ്രാന്തിയുടെ ജല്പനങ്ങളായ്
തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി..

ഇതൊരുവളുടെ ,പൂക്കളെ അമിതമായി-
സ്‌നേഹിച്ചിരുന്നവളുടെ വാക്കുകള്‍ മാത്രമാണ്.
അഞ്ചിതളില്‍ ഇത്രയും മനോഹാരിയായിട്ടും,
ഭ്രാന്തിന്റെ അടയാളമായ് മാറിയ
അവളുടെ ആ ചുവന്ന ചെമ്പരത്തി പെണ്ണിന്റെ
ഏറ്റവും പ്രിയപ്പെട്ടൊരാളുടെ വാക്കുകള്‍

നയന രാധാകൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *