വിമാനത്തില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

Breaking India

ബെംഗളൂരു : വിമാനത്തില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. സംഭവം ബംഗളൂരുവില്‍ ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍.
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള 6 ഇ 122 വിമാനത്തിലാണ് കുഞ്ഞിനെ മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാനത്തിലാണ് യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വാര്‍ത്ത പുറത്ത് വന്നതോടെ കുഞ്ഞിന് ജീവിതകാലം മുഴുവനും ഇന്‍ഡിഗോയില്‍ സൗജന്യമായി യാത്രചെയ്യാനാകുമോ എന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍. വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്‍മം നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം. 2009ല്‍ എയര്‍ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്സും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സാജന്യയാത്ര പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *