Breaking Crime

വിജയിനെ ആക്രമിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ള്‌ളണമെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. നിയമം കൈയിലെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമൂഹത്തിനത് തെറ്റായ സന്ദേശം നല്‍കുമെന്നും മറ്റുള്ളവര്‍ക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രിയനും ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഭാേേഗത്തക്ക് കക്ഷി ചേര്‍ന്ന മെന്‍സ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജും വാദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 9 ന് കോടതി വിധി പറയും.2020 സെപ്റ്റംബര്‍ 26 നാണ് ഫെമിനിസ്റ്റുകള്‍ സംഘം ചേര്‍ന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഫെമിനിസ്റ്റുകള്‍ കൈയേറ്റം ചെയ്ത കേസില്‍ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകള്‍ വെവ്വേറെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സെപ്റ്റംബര്‍ 28 ന് സമര്‍പ്പിക്കുകയായിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാര്‍ നിലപാട് ഒക്ടോബര്‍ 7 ന് അറിയിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. യൂ ട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയസന , സിനിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സംഘം ചേര്‍ന്ന് യൂട്ഊബര്‍ നേമം തെന്നൂര്‍ സ്വദേശി വിജയ്.പി.നായരെ മര്‍ദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു. സംഭവം മുഴുവന്‍ ഫെമിനിസ്റ്റുകള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇതിന്റെ ഫെയ്സ് ബുക്ക് ലൈവ് ദിയസന തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍കോവില്‍ റോഡിലുള്ള ശ്രീനിവാസ് ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകള്‍ അരങ്ങ് തകര്‍ത്തത്. തുടര്‍ന്ന് വിജയിന്റെ ലാപ്ടോപ്പ് , മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.തുടര്‍ന്ന് തമ്പാനൂര്‍ പൊലീസില്‍ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നല്‍കി. പരാതിയില്‍ തമ്പാനൂര്‍ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂര്‍ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരില്‍ തമ്പാനൂര്‍ പൊലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തല്‍) , 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 506 ( ഭീഷണിപ്പെടുത്തല്‍) , 392 ( പിടിച്ചുപറിക്കല്‍) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ 3 ഫെമിനിസ്റ്റുകള്‍ക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.

തങ്ങള്‍ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് ആക്ടിവിസ്റ്റുകള്‍ വെവ്വേറെ സമര്‍പ്പിച്ച തങ്ങളുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജാമ്യമില്ലാ കേസില്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ തമ്പാനൂര്‍ പൊലീസിന് നിര്‍ദ്ദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. തങ്ങള്‍ സംഘടിച്ചല്ല കൃത്യ സ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചത്. കൃത്യത്തില്‍ കൂടുതല്‍ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേല്‍ക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.അതേ സമയം താന്‍ യാതൊരു ബലപ്രയോഗമോ കൈയേറ്റമോ മാനഭംഗശ്രമമോ നടത്തിയിട്ടില്ലെന്ന് വിജയ് തന്റെ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. താന്‍ യാതൊരു പ്രകോപനവും നടത്താതെ ഭവ്യതയോടെ മാഡം എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. വകുപ്പ് 354 പ്രകാരമുള്ള കുറ്റം ചുമത്തിയത് ന്യായീകരിക്കാനുള്ള യാതൊരു തെളിവോ സംഗതിയോ ഇല്ല. അക്രമം അഴിച്ചു വിട്ട ഫെമിനിസ്റ്റുകള്‍ക്ക് ഭരണകക്ഷിയിലും അച്ചടി – ദൃശ്യ മീഡിയകളില്‍ ഉയര്‍ന്ന സ്വാധീനമുണ്ട്. ഫെമിനിസ്റ്റുകള്‍ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ട മുഴുനീള വീഡിയോ പരിശോധിച്ചാല്‍ തന്നെ വകുപ്പു 354 ചുമത്താന്‍ തക്ക യാതൊരു കൃത്യവും താന്‍ ചെയ്തിട്ടില്ലായെന്ന് വ്യക്തമാകുന്നതാണ്. താന്‍ ഉന്നത സ്വാധീനത്താല്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. അതില്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. മേല്‍ സാഹചര്യങ്ങളാല്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തില്‍ വിട്ടയക്കാന്‍ പൊലീസിന് നിര്‍ദ്ദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് വിജയിന്റെ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിന്റെ യൂടൂബില്‍ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരന്‍ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു ആര്‍ട്ട് ഡയറക്ടര്‍ കണ്ടതായാണ് വീഡിയോയില്‍ പറയുന്നത്. ഇക്കാര്യം ഭാഗ്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകള്‍ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *