കൊച്ചി: മന്ത്രി ജലീലിന്റേയും ഭാര്യയുടേയും ആകെയുള്ള സാമ്പാദ്യവും സ്വത്ത് വിവരണവും അദ്ദേഹം
എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ വെളിപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരമാണ് ജലീല്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പത്തൊമ്പതര സെന്റും വീടുമാണ് തനിക്കുള്ളതെന്നാണ് ഇഡിക്ക് നല്കിയ സ്വത്ത് വിവരങ്ങളില്‍ കെടി ജലീല്‍ പറയുന്നത്.
ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും കെടി ജലീല്‍ പറയുന്നു. കാനറാ ബാങ്ക് വളാഞ്ചേരി ശാഖയില്‍ 5ലക്ഷം രൂപയുടെ ഹോം ലോണ്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 2 കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകള്‍. 1.50 ലക്ഷം രൂപയില്‍ താഴെവരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട് . നാലര ലക്ഷം രൂപ സ്വന്തം സമ്പാദ്യമായി കയ്യിലുണ്ടെന്നും 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപ ഭാര്യയുടെ കൈവശമുണ്ടെന്നും സ്വത്ത് വിവരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2 തവണ യുഎഇയിലേക്ക് യാത്ര ചെയ്തു. ഒരു തവണ റഷ്യയിലും, 1 തവണ അമേരിക്കയിലും, 1 തവണ മാലി ദ്വീപിലും, 1 തവണ ഖത്തറിലും പോയിട്ടുണ്ടെന്നും മന്ത്രി എന്‍ഫോഴ്മെന്റ് ഡയറക്ടേറ്റിന് മുന്നില്‍ വ്യക്തമാക്കി.
ഇതാണ് ജലീല്‍
രണ്ടായിരത്തിയാറില്‍ കുറ്റിപ്പുറത്തു നിന്ന് അന്നു മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ വന്‍ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണു കെ.ടി. ജലീല്‍ തന്റെ പേരു കേരള രാഷ്ട്രീയത്തില്‍ കുറിച്ചിട്ടത്. ഉജ്വലനായ വാഗ്മിയും ആദര്‍ശശാലിയായ പൊതുപ്രവര്‍ത്തകനുമെന്ന നിലയില്‍ പ്രസിദ്ധനായ ജലീല്‍ അന്നു തൊട്ടിന്നോളം ഇടതുപക്ഷം ചേര്‍ന്നു നടക്കുന്നു. തിരൂരില്‍ ഉമ്മയുടെ വീട്ടില്‍ 1967 മേയ് മുപ്പതിനായിരുന്നു ജനനം. നാലാം ക്ലാസ് വരെ പഠിച്ചതു വീടിനു തൊട്ടടുത്തുള്ള വളാഞ്ചേരിയിലെ പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്കൂളിലാണ്. ഒന്‍പതും പത്തും കുറ്റിപ്പുറം ഗവ. ഹൈസ്കൂളിലാണു പഠിച്ചത്. പ്രീഡിഗ്രി ചേന്നമംഗലൂരില്‍ ഇസ്ലാഹിയ കോളജിലും. ബിരുദവും ബിരുദാനന്തര ബിരുദവും തിരൂരങ്ങാടി പോക്കര് സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജിലുമായിരുന്നു (പിഎസ്എംഒ). എംഎയ്ക്കു രണ്ടാം വര്‍ഷമായപ്പോള്‍ കോളജ് യൂണിയന്റെ ചെയര്‍മാനായി.
എം.ഫിലിനു പഠിക്കുന്ന കാലത്തായിരുന്നു ജലീലിന്റെ വിവാഹം. 1992ല്‍ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പു വന്നു. കോളജില്‍നിന്നു പുറത്തുവന്ന് ഒരു വര്‍ഷം ആയിട്ടില്ല. അന്നാണു ജില്ലാ കൗണ്‍സിലുകള്‍ വരുന്നത്. കുറ്റിപ്പുറം ഡിവിഷനില്‍നിന്നു ജില്ലാ കൗണ്‍സിലില്‍ അംഗമായി. അന്നു കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍മാരില്‍ ഒരാളായിരുന്നു ജലീല്‍. വോട്ട് ചെയ്യാനുള്ള കുറഞ്ഞ പ്രായം ഇരുപത്തിരണ്ടു വയസ്സായിരുന്നു. ഇരുപത്തിരണ്ടു വയസ്സു കഴിഞ്ഞു രണ്ടു മാസമായപ്പോഴാണു ജില്ലാ കൗണ്‍സിലില്‍ വന്നത്. എം.ഫിലിനു ചേര്‍ന്നപ്പോഴാണു വിവാഹം കഴിഞ്ഞത്. എം.എസ്സി. ഫിസിക്സ് വിദ്യാര്‍ഥിനി ആയിരുന്നു അന്ന്ഭാര്യ ഫാത്തിമക്കുട്ടി. പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ അവള്‍ക്കു നേരത്തേ ജോലിയുണ്ടായിരുന്നു. എം.എസ്സി കഴിഞ്ഞു ബി.എഡ്. എടുത്തു ജോലിയില്‍ കയറി.
മൂന്നു മക്കളാണ്.