രഹ്ന ഫാത്തിമയും കെ.പി.എ മജീദും തമ്മില്‍. വ്യാജ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു

Breaking News Politics

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെകുറിച്ച് സമൂഹത്തിനുമുന്നില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും മോശമാക്കാനും വേണ്ടി ഇല്ലാത്തതും അടിസ്ഥാനരഹിതമായ വ്യാജ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ച പരപ്പനങ്ങാടിയിലെ സിപിഎം നേതാവിനെതിരെ
സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. ഫോണ്‍വിളിച്ച് നിരന്തരം ശല്യംചെയ്യുന്ന് മുസ്ലിംലീഗ് നേതാവ് കെ.പി.എ മജീദ്, പരാതിയുമായി രഹ്ന ഫാത്തിമ. ഈ തലക്കെട്ടില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെകുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റാണ് ഫോട്ടോസഹിതം പ്രചരിപ്പിച്ചത്. മുസ്ലിംയൂത്ത്‌ലീഗ് പരപ്പനങ്ങാടി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി പരപ്പനങ്ങാടി പോലീസില്‍ നല്‍കിയയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരപ്പനങ്ങാടിയിലെ പ്രധാനപ്പെട്ട വാട്സപ്പ് ഗ്രൂപ്പായ ‘പരപ്പനങ്ങാടി ശബ്ദം’ എന്ന വാട്സ്ആപ്പ് പേജിലൂടെയും മറ്റുപല വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ് പരപ്പനങ്ങാടി ചിറമംഗലം സൗത്തിലെ ചാന്തു വീട്ടില്‍ കാസിം കോയ എന്ന സിപിഎം നേതാവ് വ്യാജ പ്രചരണം നടത്തിയത്. ഇദ്ദേഹം പരപ്പനങ്ങാടിയിലെ സിപിഎം നേതാവും പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ഇരുപത്തിമൂന്നാം ഡിവിഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് കൂടിയാണ്.
ഇതിനുമുമ്പും മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ മോശമാക്കാന്‍ വേണ്ടി പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെയും പരപ്പനങ്ങാടിയിലെ സിപിഎമ്മിന്റെയും, ഡിവൈഎഫ്ഐയുടെയും നേതാക്കള്‍ പ്രചരണം നടത്തിയതിനെതിരെ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കുകയും അവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുസ്ലിം ലീഗിനെയും മുസ്ലിംലീഗ് നേതാക്കളെയും പൊതുസമൂഹത്തിനു മുന്നില്‍ മോശമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളുമായി പരപ്പനങ്ങാടിയില്‍ സിപിഎം നേതാക്കള്‍ രംഗത്ത് വരുന്നതെന്നും ലീഗ് ആരോപിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കേസെടുക്കണമെന്ന് പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *