ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ മസാജ് ചെയ്യാന്‍ വിളിപ്പച്ച് വരുത്തി നൈജീരിയന്‍ യുവതികള്‍ തട്ടിയത് ഏഴുലക്ഷം രൂപ

Breaking Crime News

ഡല്‍ഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടതിനു ശേഷം മസാജ് ചെയ്യാന്‍ വിളിച്ച് ഇന്ത്യക്കാരനായ യുവാവിനെ കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് നൈജീരിയന്‍ യുവതികള്‍ക്കെതിരെ വിചാരണ തുടങ്ങി. യു.എ.ഇയില്‍വെച്ചാണ് സംഭവം. 28,31 വയസുള്ള യുവതികളാണ് കേസിലെ പ്രതികള്‍. 40 വയസുള്ള ഇന്ത്യക്കാരനെയാണ് യുവതികള്‍ ഫ്‌ലാറ്റില്‍ വിളിച്ചു വരുത്തി കൊള്ളയടിച്ചത്. ഏഴ് ലക്ഷത്തിലധികം തുകയാണ് യുവാവില്‍ നിന്നും യുവതികളും സംഘവും തട്ടിയെടുത്തത്.ഫ്‌ലാറ്റിലെത്തിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും കൂടാതെ കാര്‍ഡ് കൈക്കലാക്കിയശേഷം അതിലുണ്ടായിരുന്ന ഏഴു ലക്ഷത്തോളം വരുന്ന തുകയുമാണ് യുവതികള്‍ കൊള്ളയടിച്ചത്. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ ഒളിവിലാണെന്നുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ 26 നാണ് സംഭവം നടന്നത്. സംഭവത്തില്‍ അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.താന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. പിന്നീട് മൊബൈല്‍ നമ്പര്‍ കൈമാറി. 10000 രൂപയ്ക്ക് മസാജ് ചെയ്തു നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് യുവാവിനെ യുവതി ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് പിറ്റേന്ന് രാത്രി അപ്പാര്‍ട്ട്‌മെന്റിലെത്തി. ഒരു ആഫ്രിക്കക്കാരിയാണ് തനിക്ക് വാതില്‍ തുറന്ന് നല്‍കിയതെന്നും അകത്ത് പ്രവേശിച്ച ഉടന്‍ അവര്‍ വാതില്‍ അടച്ചതായും യുവാവ് പറഞ്ഞു.ആഫ്രിക്കക്കാരായ ചില സ്ത്രീകളും പുരുഷന്മാരും തുടര്‍ന്ന് സ്ഥലത്തെത്തി. ബലപ്രയോഗത്തിലൂടെ തന്റെ പേഴ്‌സ് കൈക്കലാക്കി. അതില്‍ നിന്നും 12000 രൂപയും ക്രെഡിറ്റ് കാര്‍ഡുകളും എടുത്തു. കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച പ്രതികള്‍ തന്നെ രണ്ട് മണിക്കൂര്‍ കെട്ടിയിട്ടെന്നും യുവാവ് പറയുന്നു. തുടര്‍ന്നാണ് പിന്‍ നമ്പര്‍ കൈക്കലാക്കുകയും പണം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണും പഴ്‌സും കാര്‍ഡുകളും തന്നതിന് ശേഷം മടങ്ങാന്‍ അനുവദിച്ചുവെന്നും യുവാവ് വ്യക്തമാക്കി. തുടര്‍ന്നാണ് പരാതി നല്‍കിയത്.പിടിയിലായ പ്രതികള്‍ സമാനമായ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. ടീകോം ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കൊള്ള നടന്നത്. പ്രതികളുടെ അക്രമത്തില്‍ പരിക്കേറ്റതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പണം പിന്‍വലിച്ചുവെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും യുവാവ് ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *