സജ്‌നക്ക് സഹായ ഹസ്തവുമായി നടന്‍ ജയസൂര്യ

Breaking News

കൊച്ചി: കൊച്ചിയില്‍ വഴിയോര ബിരിയാണി കച്ചവടത്തിന് ഇറങ്ങി ദുരിതംനേരിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ സജനക്ക് സഹായഹസ്തവുമായി ചലച്ചിത്ര നടന്‍ ജയസൂര്യ. ജയസൂര്യയുടെ സഹായത്തെ കുറിച്ചുള്ള വിവരം അറിയിച്ചത് ട്രാന്‍സ്‌വുമണ്‍ തൃപ്തി ഹൃദിക് ആണ്.
തൃപ്തിയുടെ കുറിപ്പ് ഇങ്ങിനെ: ഇന്നെനിക്ക് ഒരു കോള്‍വന്നു അത് നോക്കുമ്പോള്‍ ജയെട്ടന്റെ കാള്‍ ആയിരുന്നു .സോഷ്യല്‍ മീഡിയയിലൂടെ വളരെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സജ്‌നയുടെ വിഷയവുമായി ബന്ധപ്പെട്ട്. 60രൂപക്ക് ബിരിയാണി വിറ്റ് ജീവിത മാര്‍ഗം നോക്കുന്നു. ജയെട്ടന്‍ എന്നോട് കാര്യങ്ങള്‍ ചോദിച്ചു കാര്യങ്ങള്‍ വിശദമായി പറഞ്ഞതിനുശേഷീ സജ്‌നയോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു. അങ്ങനെ സജ്‌നയുടെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും വാങ്ങി സംസാരിച്ചതിനുശേഷം എന്നെ വിളിച്ചു ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. തൃപ്തി ഞാന്‍ സജ്‌നയോട് സംസാരിച്ചിട്ട് അവളോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരു കട നോക്കാമെന്നും ആ കടക്കുള്ള ചെലവ് ഞാന്‍ നോക്കാമെന്ന് വാക്ക് തന്നിട്ടുണ്ട്. വളരെ സന്തോഷമുണ്ട് ഇതിനു മുന്‍പ് കൊറോണ വന്ന ലോക് ഡൗണ്‍ സമയത്ത് ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് കിറ്റുകള്‍ കൊടുക്കാന്‍ വേണ്ടി സഹായിച്ച ഒരു വ്യക്തി കൂടിയാണ് ജയേട്ടന്‍. മേരിക്കുട്ടി സിനിമയിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ചെയ്തത് ജയെട്ടന്‍ ആണ് .വളരെ സന്തോഷമുണ്ട് ഈ സമയത്ത് ജയെട്ടനോട് നന്ദി പറയുന്നുവെന്നും തൃപ്തി പറഞ്ഞു.

അതേ സമയം ഇന്നലെ നാട്ടുകാരും ഇന്ന് സര്‍ക്കാറും ഭീഷണിപ്പെടുത്തിയെന്ന് വഴിയോരക്കച്ചവടം നടത്തിയ ട്രാന്‍സ്ജന്‍ഡര്‍ സജ്‌ന. കൊച്ചിയില്‍ വഴിയോര ബിരിയാണി കച്ചവടത്തിന് ഇറങ്ങിയ സജന ഷാജിയെയും കൂട്ടുകാരെയും മറ്റ് വഴിയോര കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ത്തിയെന്ന് വാര്‍ത്ത നേരത്തേ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും വന്ന് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സജ്‌ന പറയുന്നു. കോട്ടയം സ്വദേശി സജ്‌ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. നിലനില്‍പിനായി ട്രെയിനില്‍ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാള്‍ക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്‌നയെ കോവി ഡ് പ്രതിസന്ധിയും തളര്‍ത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുന്‍പ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്‌നയുട ബിരിയാണി കച്ചവടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടു ക്രൂരതക്ക് മുതിര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *