നവജാത ശിശുവിനെ വില്‍ക്കാന്‍ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചു ?

Breaking Crime Keralam

കൊച്ചി: നവജാത ശിശുവിനെ വില്‍ക്കാന്‍ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചതായി ആരോപണം ഉന്നയിച്ച് വിനോ ബാസ്റ്റിന്‍ എന്ന യുവാവ് ഫെയ്സ് ബുക്ക് വഴി നടത്തിയ പ്രസ്താവന ശരി വച്ച് കുഞ്ഞിന്റെ അമ്മ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ വാദിയെ പ്രതിയാക്കാന്‍ പോലീസ് ശ്രമം നടത്തുന്നതായി പരാതി. ‘സസ്പെന്‍ഷനിലായിരുന്ന’ ഒരു നഴ്സിന്റെ ഒത്താശയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം നടന്നതായിട്ടായിരുന്നു വിനോ ബാസ്റ്റിന്‍ ആരോപിച്ചത്.
വിജയ് പി നായരെ താമസ സ്ഥലത്ത് എത്തി ആക്രമിച്ച കേസിലെ പ്രതിയാണ് ദിയാ സന. കഴിഞ്ഞ ആഴ്ച ദിയാ സനയുടേയും ഭാഗ്യലക്ഷ്മിയുടേയും ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. ജാമ്യഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തിരുവനന്തപുരത്തെ കോടതിയില്‍ ഭാഗ്യലക്ഷ്മിയും ദിയാ സനയും ഒളിവിലാണെന്നായിരുന്നു കേരളാ പൊലീസിന്റെ വാദം. ഒളിവിലിരുന്ന് ദിയാ സന അയച്ച പരാതിയില്‍ പൊലീസ് കേസെടുക്കുകയാണ്. അങ്ങനെ നീതി നിര്‍വ്വഹണത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് പൊലീസെന്നാണ് ആരോപണം. കുട്ടിയെ വില്‍ക്കാനുള്ള ദിയാ സനയുടെ ഇടപെടല്‍ ചര്‍ച്ചയാക്കിയത് വിനോ ബാസ്റ്റിനായിരുന്നു. ഫെയ്സ് ബുക്കില്‍ അദ്ദേഹം ഇട്ട വീഡിയോകളാണ് സത്യം പുറംലോകത്ത് എത്തിച്ചത്. കുഞ്ഞിനെ വില്‍ക്കാന്‍ ഇടനില നിന്നവര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതിയും വിനോ ബാസ്റ്റിന്‍ നല്‍കി. എന്നാല്‍ കുട്ടിയെ വില്‍ക്കുകയെന്ന കൊടും ക്രിമിനല്‍ നടപടി പൊലീസിന് കാര്യമല്ലെന്നും ഇത് പുറത്തു പറഞ്ഞ ആള്‍ക്കെതിരെ പരാതി കിട്ടുമ്പോള്‍ തന്നെ കേസെടുക്കുകയാണ് പൊലീസെന്നുമാണ് ആരോപണം.
തിരുവനന്തപുരത്തെ സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. അയച്ചു കിട്ടിയ പരാതിയിലാണ് കേസെന്ന് എഫ് ഐ ആര്‍ പറയുന്നു. ബിനോ ബാസ്റ്റിന്റെ ഇടപെടുലകള്‍ പരാതിക്കാരിയെ സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതാണെന്നാണ് പരാതിയിലുള്ളതെന്നും എഫ് ഐ ആര്‍ പറയുന്നു. കാമജന്യ അശ്ലീല പരാമര്‍ശം ജനിപ്പിക്കുക വിധത്തിലുള്ള വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ക്രം നമ്പര്‍ 69/2020 എന്ന നമ്പറിലാണ് കേസ്. ഐപിസിയിലെ 506, 354 ഡി, 354 എ എന്നീ വകുപ്പുകള്‍ക്കൊപ്പം ഐടി ആക്ടിലെ 67 വകുപ്പും ചുമത്തുന്നു. കെപി ആക്ടിലെ സെക്ഷനും എഫ് ഐ ആറിലുണ്ട്. അതായത് കുട്ടി കച്ചവടത്തില്‍ പരാതി പറഞ്ഞ വ്യക്തിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയാണ് പൊലീസ്.

നവജാത ശിശുവിനെ ദിയാ സന അഞ്ച് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താന്‍ ശ്രമിച്ചു എന്ന് തുറന്നു പറഞ്ഞ യുവാവിനെതിരെയാണ് ജ്യാമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത് എന്നതാണ് വസ്തുത. യൂ ട്ഊബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ഒളിവിലായതു കൊണ്ട് ദിയാ സനയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് നിലപാട് നല്‍കിയ അതേ പൊലീസ് തന്നെയാണ് വിനോയ്ക്കെതിരെ ഒളിവില്‍ കഴിയുന്ന പ്രതിയുടെ പരാതി ഗൗരവമായി സ്വീകരിച്ച് നടപടികള്‍ എടുത്തത്. കുട്ടിയുടെ അമ്മയടക്കമുള്ളവര്‍ തെളിവ് നല്‍കിയിട്ടും കുട്ടിക്കച്ചവടത്തിനെതിരെ നടപടി എടുക്കാതെ പൊലീസിന്റെ നാടകീയ നീക്കം ഏവരേയും അത്ഭുതപ്പെടുത്തുന്നു. വിജയ് പി നായരെ ആക്രമിച്ചവര്‍ക്ക് പൊലീസിലുള്ള സ്വാധീനത്തിന് തെളിവാണ് ഇതെന്നും വിലയിരുത്തുന്നു.
ദിയാ സനയുടെ നേതൃത്വത്തില്‍ ‘സസ്പെന്‍ഷനിലായിരുന്ന’ ഒരു നഴ്സിന്റെ ഒത്താശയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം നടന്നതായിട്ടായിരുന്നു ബിനോ ബാസ്റ്റിന്റെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ സംഭവം സത്യമാണെന്നു സമ്മതിച്ചത്. താനറിയാതെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ നീക്കമുണ്ടായത്. കുഞ്ഞിന്റെ പിതാവുമായി ചേര്‍ന്നാണ് വില്‍ക്കാന്‍ ശ്രമം നടത്തിയതെന്നാണ് അവര്‍ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുഞ്ഞിനെ തന്റെ പക്കല്‍ നിന്നും കടത്തിക്കൊണ്ടു പോയതിനായിരുന്നു ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കാന്‍ വലിയ താല്‍പര്യം കാണിച്ചില്ല.

പിന്നീട് നിരന്തരമായി പൊലീസിനെ സമീപിച്ചതിന് ശേഷം കുട്ടിയുള്ള സ്ഥലം അറിയിച്ച് തിരികെ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ താല്‍പര്യമില്ലെന്നും കുഞ്ഞിന്റെ അമ്മയായ യുവതി പഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികള്‍ക്കാണ് കുഞ്ഞിനെ കൈമാറാന്‍ ശ്രമമുണ്ടായതെന്നും ചില സുഹൃത്തുക്കള്‍ ഇടപെട്ട് കൈമാറ്റം തടയുകയായിരുന്നു എന്നും യുവതി പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനി മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണ് ഗര്‍ഭിണിയായത്. ഗര്‍ഭം ഇല്ലാതാക്കാന്‍ യുവാവ് നിര്‍ബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു.

ഏഴാം മാസത്തില്‍ പോലും ഗര്‍ഭം ഇല്ലാതാക്കാന്‍ ശ്രമം നടന്നതായും യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രസവകാലത്ത് യുവതിക്കു വേണ്ട ചികിത്സ ഏര്‍പ്പാടാക്കി നല്‍കിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകള്‍ക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായി. പലരില്‍ നിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലില്‍ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും പിന്നീട് ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്നങ്ങള്‍ക്കുമുള്ള സാധ്യതയും മുന്നില്‍ കണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാന്‍സ്ജന്‍ഡര്‍ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു കുഞ്ഞിന്റെ പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്.

ഈ ദമ്പതികള്‍ യുവതിയേയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു. ”ഇവരോടൊപ്പം നിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങള്‍ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാല്‍ സാവധാനം കുഞ്ഞിനെ അവര്‍ക്കു നല്‍കണം എന്ന മട്ടില്‍ സംസാരിച്ചപ്പോള്‍ സാധിക്കില്ലെന്നു പറഞ്ഞു. പണം നല്‍കി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബര്‍ റൂമില്‍ കിടക്കുമ്പോഴാണ് അറിയുന്നത് എന്നും യുവതി പറയുന്നു. ലേബര്‍ റൂമില്‍ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാന്‍ ആശുപത്രിയില്‍ നഴ്സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ഇവര്‍ മറ്റൊരു ക്രമക്കേടിന് സസ്പെന്‍ഷനിലായിരുന്നു. ലീവിലാണെന്നാണ് പറഞ്ഞത്. ഇവരെ വൈകാതെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായും പിന്നീടറിഞ്ഞു. ഈ വിഷയത്തില്‍ കുഞ്ഞിനെ വില്‍ക്കാന്‍ ഇടനില നിന്നവര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി വിനോ ബാസ്റ്റിന്‍ നല്‍കി. ഈ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. എന്നാല്‍ വിനോ ബാസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കുകയും ചെയ്തു.

അവിചാരിതമായി ഗര്‍ഭിണിയായ ഒരു യുവതിയുടെ കുഞ്ഞിനെ പ്രസവം നടന്ന ഉടന്‍ 5ലക്ഷം രൂപയക്ക് വില്ക്കാന്‍ ദിയ സന നീക്കം നടത്തിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് വിനോ ബാസ്റ്റിന്‍ എന്ന യുവാവ് രംഗത്തെത്തിയിരുന്നു. യുവാവിന്റെ ഈ ആരോപണങ്ങളെ ശരിവെച്ച് ഇപ്പോള്‍ കുഞ്ഞിന്റെ അമ്മതന്നെ രംഗത്തെത്തി. കുട്ടിയുടെ പിതാവ് മയക്ക് മരുന്ന് കേസില്‍ പ്രതിയാണ്. യുവതിയും ഇയാളും പാര്‍ടണര്‍ മാരെ പോലെ ആയിരുന്നു.പ്ളാന്‍ ചെയ്തുള്ള ഗര്‍ഭം ധരിക്കല്‍ ആയിരുന്നില്ല.തുടര്‍ന്ന് യുവതി അറിയാതെ പ്രസവിച്ച ഉടനെ കുഞ്ഞിനെ കച്ചവടം ചെയ്തു.കൈമാറുന്നവരില്‍ നിന്നും 5ലക്ഷം രൂപയായിരുന്നു വിലയായി പറഞ്ഞത്.കുഞ്ഞിന്റെ പിതാവിനു 3ലക്ഷം രൂപയും 2ലക്ഷം രൂപ ദിയ സനയുടെ കമ്മീഷനും ആയിരുന്നു എന്നാണ് പുറത്തുവരുന്ന ഗുരുതര ആരോപണം. എന്നാല്‍ പൊലീസ് കേസെടുത്തത് വിനോ ബാസ്റ്റിന്‍ എതിരേയും എന്നതാണ് വസ്തുത.

കഴിഞ്ഞ ദിവസം ദിയാ സനയ്ക്കെതിരെ വിനോ ബാസ്റ്റിന്‍ വിശദ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ പൊലീസ് എന്ത് നടപടി എടുക്കുമെന്നതാണ് ഇനി അറിയാനുള്ളത്. വിനോ ബാസ്റ്റിന്‍ പരാതി നല്‍കുമെന്ന് മനസ്സിലാക്കി അതിന് മുമ്പ പൊലീസിന് പരാതി കൊടുക്കുകയായിരുന്നു ദിയാ സന. മാര്‍ച്ച് മാസം അവസാന ആഴ്ച ഞങ്ങളുടെ സുഹൃത്തായ അജു ജോസഫ് ുവീില +91 99723 91111 എന്ന ആളുടെ എറണാകുളം ഇടപ്പള്ളിയിലുള്ള വീട്ടില്‍ വെച്ച് —- എന്റെ ഭാര്യയായ ജോമോള്‍ ജോസഫിന്റേയും ുവീില +91 95392 57104, അജുവിന്റേയും സാന്നിദ്ധ്യത്തില്‍ ദിയ സന, ‘….. പ്രസവിച്ച് കഴിഞ്ഞാല്‍ ആ കുഞ്ഞിനെ മറ്റാര്‍ക്കെങ്കിലും വക്കീല്‍ മുഖാന്തിരം എഗ്രിമെന്റ് വെച്ച് കൈമാറാം’ എന്ന് നിര്‍ദ്ദേശം വെച്ചിരുന്നു. ‘

ഇത് നിയമപരമായി തെറ്റാണ് എന്നും ക്രിമിനല്‍ കുറ്റമാണ് എന്നും പറഞ്ഞ് രാജ്യത്ത് നിലനില്‍ക്കുന്ന ദത്തെടുക്കല്‍ നിയമത്തെ കുറിച്ചും, അമ്മക്ക് കുഞ്ഞിനെ വളര്‍ത്താനാകാത്ത സാഹചര്യമാണ് എങ്കില്‍ തന്റെ കുഞ്ഞിന് ഏതൊക്കെ രീതിയില്‍ സ്റ്റേറ്റിന് സറണ്ടര്‍ ചെയ്യാനാകും എന്നും ആ സദസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചക്കിടയിലും — തന്റെ കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുക്കാനോ കൈമാറാനോ താല്‍പര്യമില്ല എന്നും ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. എന്ന് ദിയാ സനയ്ക്കെതിരെ ഡിജിപിക്ക് നല്‍കിയ പരായിയില്‍ വിനോ ബാസ്റ്റിന്‍ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *