തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച്, കവര്‍ച്ച ചെയ്ത ശേഷം പ്രകൃതി വിരുദ്ധ പീഢനനത്തിന് ഇരയാക്കി
ഹൈവേയില്‍ ഉപേക്ഷിച്ചു. സംഘത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയില്‍

Breaking Crime

മലപ്പുറം: വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണ്ണാടക സ്വദേശിയെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച്, കവര്‍ച്ച ചെയ്ത ശേഷം പ്രകൃതി വിരുദ്ധ പീഠനനത്തിന് ഇരയാക്കിയ ശേഷം ഹൈവേയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 9 അംഗ കവര്‍ച്ചാ സംഘത്തിലെ മുഖ്യ സൂത്രധാരനെ കൊണ്ടോട്ടി സി ഐ കെ എം ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂ ടി. വയനാട് കല്ലൂര്‍കുന്നു പലിശക്കൊട്ടു ജിതിന്‍ ഘോഷ് (32)ആണ് പി ടിയിലായത്. അടുത്ത കവര്‍ച്ചക്കു പദ്ധതിയിടുന്നതിനായി കൊണ്ടോട്ടി എയര്‍പോര്‍ട്ട് പരിസരത്ത് എത്തിയപ്പോള്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിന്റെപിടിയിലാകുകയായിരുന്നു . 2020 ഫെ ബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് പുലര്‍ച്ചെ 4.30 ന് കരിപൂരില്‍ വിമാനമിറങ്ങിയ പരാതിക്കാരന്‍ പുറത്തിറങ്ങി മറ്റൊരു യാത്ര ക്കാരനേയും കൂട്ടി ഓട്ടോയില്‍ ഫരൂഖ് റയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന സമയം ഹൈവേയില്‍ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും ക്രൂയിസറിലും വന്ന സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുളകു സ്പ്രേ അടിച്ച് പരാതിക്കാരനെ തട്ടികൊണ്ടു പോയി ഇയാളുടെ കൈവശം ഉണ്ടായിരുന്ന എ ടി എം കാര്‍ഡ് ഉപയോഗിച്ച് 30,000 രൂപയും , വിദേശ കറന്‍സികളും എടുത്ത ശേഷം കടലുണ്ടി പാലത്തിനു സമീപം കൊണ്ടുപോയി മര്‍ദ്ദിച്ച്, പ്രകൃതി വിരുദ്ധ പീഠനത്തിന് ഇരയാക്കിയ ശേഷം തേഞ്ഞിപ്പാലം ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വോഷണ സംഘം രൂപ വത്കരിക്കുകയുംപ ഴുതടച്ചു നടത്തിയ അന്വേ ഷണത്തില്‍ പരപ്പനങ്ങാടി സ്വദേശികളായ മുസ്ലിയാര്‍ വീട്ടില്‍ റഷീദ്, ഇസ് ഹാ ഖ്, കോയാന്റെ പുരക്കല്‍ ഇസ്മയില്‍, യൂസഫിന്റെ പുരക്കല്‍ അറാഫത്ത്, കോഴിക്കോട് സ്വദേശികളായ നിജില്‍ രാജ് , ഹയനേഷ്, ഹരിശങ്കര്‍, സുദര്‍ശന്‍ എന്നിവരെ പിടികൂടിയിരുന്നു. വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇപ്പോള്‍ പിടിയിലായ ചോദ്യം ചെയ്തതില്‍ കൂട്ടുപ്രതികളായ കാസര്‍ക്കോട് മംഗലാപുരം ഭാഗത്തുള്ളവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി സുപ്രധാന കുറ്റകൃത്യങ്ങില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുന്നതിന്നു നാല്പതോളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു. . ഇയാള്‍ക്കെതിരെ 2 അടിപിടി കേസുകള്‍ ബത്തേരി സ്റ്റേഷനില്‍ ഉണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ഡ അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി ഹരിദാസി ന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘ മാണ് പ്രതി യെ അറസ്റ്റ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *