ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന്റെ യാഥാര്‍ഥകാരണം

Breaking India Sports

ന്യൂഡല്‍ഹി: ടീം ക്യാപ്റ്റന്‍ എന്ന പദവി ഒരു ടീമും കഴിവില്ലാത്ത ഒരു വ്യക്തിക്ക് നല്‍കില്ല. അതും ഐ.പി.എല്‍ പോലെ ഏറെ ആരാധകരുള്ള മത്സരത്തില്‍കൂടിയാകുമ്പോള്‍. ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന്റെ യാഥാര്‍ഥകാരണം ടീമിനെ പോലും അമ്പരപ്പിച്ചുകഴിഞ്ഞു. ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്.
തനിക്ക് പകരക്കാരനായി ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗനെ താരം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മോര്‍ഗനാണ് ടീമിനെ നയിക്കുക.
അതേസമയം, വിക്കറ്റ് കീപ്പര്‍, ബാബാറ്റ്സ് മാനായി കാര്‍ത്തിക് ടീമില്‍ തുടരും. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നാണ് ദിനേശ് കാര്‍ത്തിക് മാനേജ്മെന്റിനെ അറിയിച്ചത്. ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം മാനേജ്മെന്റിനുള്ള കത്തില്‍ പറയുന്നു.
ദിനേശ് കാര്‍ത്തികിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്നെന്നായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ പ്രതികരണം.
ഈ ഐ.പി.എല്‍ സീസണിലെ ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഏഴ് മാച്ചുകള്‍ കളിച്ച നൈറ്റ് റൈഡേഴ്‌സ് നാല് കളിയിലാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീം.
ഐ.പി.എല്‍ സീസണ്‍ ആരംഭിച്ച സമയം മുതല്‍ ദിനേശ് കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിനേശ് കാര്‍ത്തികിന്റെ തീരുമാനങ്ങളാണ് പലപ്പോഴും ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നും ജയിക്കുന്നത് എതിര്‍ ടീമിന്റെ കഴിവുകേടുകൊണ്ട് മാത്രമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റായ ഇയാന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ദിനേശ് കാര്‍ത്തിക് ഫോമിലല്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കി.

Leave a Reply

Your email address will not be published. Required fields are marked *