ഒറ്റദിവസം മലപ്പുറത്തെ നാലുപേര്‍ കോവിഡ് ബാധിച്ചുമരിച്ചു

Breaking Keralam Local News

മലപ്പുറം: മലപ്പുറം ജില്ലയിലെ നാലുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
മരിച്ച മലപ്പുറത്തുകാരായ നാലുപേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ മലപ്പുറത്തുവെച്ച് തന്നെ മരിച്ചപ്പോള്‍ ഒരാള്‍ മരിച്ചത് സൗദിയിലും മറ്റൊരാള്‍ കോഴിക്കോടുംവെച്ചാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദൂപ്പ (82), തിരൂര്‍ നടുവിലങ്ങാടിയിലെ കുന്നത്ത് അബൂബക്കര്‍ സിദ്ധീഖ് (47) എന്നീ രണ്ടുപേരും മലപ്പറത്തുവെച്ചുതന്നെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ഇരുവരുടേയും മരണം.
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നിലമ്പൂര്‍ അകമ്പാടം എരഞ്ഞിമങ്ങാട് വേട്ടേക്കാട്ടിലെ തൊണ്ടി സുലൈമാന്‍ (52) സൗദിയില്‍വെച്ചും.
ും. മലപ്പുറം എ.ആര്‍. നഗര്‍ മൂന്നാം വാര്‍ഡില്‍ പുകയൂര്‍ കൊട്ടഞ്ചാല്‍ സ്വദേശി പനച്ചിക്കല്‍ കുട്ട്യാപ്പു (73) കോഴിക്കോടുവെച്ചും കോവിഡ് ബാധിച്ച് മരിച്ചു. ഈനാലുപേരാണ് മലപ്പുറത്തെ കോവിഡ് ബാധിച്ച് മരിച്ചവര്‍.
മരിച്ച സുലൈമാന്‍ സൗദിയിലെ ബിഷയില്‍ അല്‍ശാഇര്‍ ഗ്രൂപ്പിലെ ഹോട്ടല്‍ ജീവക്കാരനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി സൗദി അറേബ്യയിലെ ബിഷ കിങ് അബ്ദുല്ല ആശുപത്രിയിലെ ത്രീവ്ര പരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അന്ത്യം.ഇരുപത് വര്‍ഷമായി സൗദിയിലുള്ള സുലൈമാന്‍ ആദ്യം റിയാദിലായിരുന്നു. നാലുവര്‍ഷം മുമ്പാണ് ബിഷയില്‍ ഹോട്ടല്‍ ജീവക്കാരനായി എത്തിയത്. മികച്ച ഫുട്ബോളര്‍ കൂടി ആയിരുന്ന സുലൈമാന്‍ നാട്ടില്‍ ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും സൗദിയിലേക്ക് മടങ്ങിയത്. പരേതരായ തൊണ്ടിയില്‍ അലവിയുടെയും ചെമ്പാടി കദീജയുടെയും മകനാണ്. ഭാര്യ: ചേട്ടക്കുത്ത് സൈനബ. മക്കള്‍: ഹിബ, ഹിഷാം. മരുമകന്‍: നൗഷാദ് പാലേമാട്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ്, സീതി, ആയിഷ, സീനത്ത്, റസിയ.
കോഴിക്കോട് കോവിഡ് ചികിത്സയിലായിരിക്കെയാണ് കുട്ട്യാപ്പു മരിച്ചത്. കഴിഞ്ഞ 29 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് പോയപ്പോഴാണ് കൊ വിഡ്‌പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ 12 നാണ് മരിച്ചത്.
ഒളകര ജി.എല്‍.പി സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡന്റ്, എ.ആര്‍. നഗര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി , എസ്.എന്‍.ഡി.പി. പുകയൂര്‍ ശാഖാ മുന്‍ പ്രസിഡന്റ് , എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വെളിമുക്ക് കാട്ടുവാച്ചിറ ഭഗവതി ക്ഷേത്ര ഭരണ സമിതി അംഗമാണ് .ഭാര്യ: രാധ. മക്കള്‍: വിഷ്ണു , താജ് .മരുമക്കള്‍: സജിത, ബാബു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചാണ് പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദൂപ്പ (82) മരിച്ചത്. ഇന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ രോഗബാധിതനായതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 30നാണ് മൊയ്ദൂപ്പയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുന്ന മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫംഗ്ഷന്‍ എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ ടോസിലിസുമാബ് എന്നിവ നല്‍കി. രോഗിയുടെ നില വീണ്ടും വഷളായതോടെ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 11ന് രാവിലെ രോഗി മരണത്തിന് കീഴടങ്ങി.
മൈസൂരില്‍ നിന്നും നാട്ടിലെത്തി ക്വാറന്റനില്‍ കഴിയവെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി സിദ്ദീഖ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്നാണ് മരണപ്പെട്ടത്.
തിരൂര്‍ നടുവിലങ്ങാടിയിലെ കുന്നത്ത് അബൂബക്കര്‍ സിദ്ധീഖ് (47) ആണു മരിച്ചത്.പതിനഞ്ചു ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്.തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. കിഡ്നി സംബന്ധമായ അസുഖമുള്ള അബുബക്കര്‍ സിദ്ധീഖിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്റിജന്‍ ടെസ്റ്റില്‍ ഫലം പോസിറ്റീവായ തോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകിട്ടാണ് മരണമടഞ്ഞത്. പരേതനായ മുഹമ്മതാണ് പിതാവ്. ഉമ്മ സൈനബ. ഭാര്യ ഫാത്തിമ. മക്കള്‍ ഹാരിസ്, സല്‍മാന്‍, മുബൈന,ഷമല്‍.

Leave a Reply

Your email address will not be published. Required fields are marked *