ഫിറോസ്പുര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക്കിസ്ഥാന് സ്വദേശിയെ പിടികൂടി. ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ പാക്കിസ്ഥാന് സ്വദേശിയെ ഇന്ത്യന്‍ സൈന്യമാണ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബിലെ ഫിറോസ്പുരില്‍ അന്താരാഷ്ട്ര അതിര്‍ത്തി അടയാളപ്പെടുത്തുന്ന മുള്ളുവേലികള്ക്കിടയിലൂടെയാണ് പാക് സ്വദേശി ഇന്ത്യന്‍ മേഖലയിലേക്ക് പ്രവേശിച്ചത്. ഫിറോസ്പൂര്‍ ജില്ലയിലെ ഹുസാനിവാലയ്ക്കടുത്തുള്ള ഇന്ത്യന്‍ പ്രദേശത്തിനകത്ത് 200 മീറ്ററോളം ഇയാള്‍ സഞ്ചരിച്ചിരുന്നു. ഇതിനിടിയിലാണ് അതിര്‍ത്തി സേനയുടെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും പാക് കറന്‍സി കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
