ലോക്ഡൗണ്‍ അവസാനിച്ചെങ്കിലും വൈറസ് പോയില്ലെന്ന കാര്യം മറക്കരുതെന്ന് പ്രാധാനമന്ത്രി

Breaking India News

ഡല്‍ഹി: ലോക്ഡൗണ്‍ അവസാനിച്ചെങ്കിലും വൈറസ് പോയില്ലെന്ന കാര്യം മറക്കരുതെന്നും ഇന്ത്യ ഇന്ന് ഭേദപ്പെട്ട നിലയിലാണെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ജനത വളരയേരെ ദൂരം സഞ്ചരിച്ചു. കഴിഞ്ഞ ഏഴ്-എട്ട് മാസത്തെ ഓരോ ഭാരതീയന്റെയും പ്രയത്നഫലമായി ഇന്ത്യ ഇന്ന് ഭേദപ്പെട്ട നിലയിലാണ്. ഈ സാഹചര്യം മോശമാക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വേഗത കൈവരിച്ചിട്ടുണ്ട്. നമ്മളില്‍ മിക്കവരും വീടുകളില്‍ നിന്ന് പുറത്തുപോവുകയും താന്താങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ജീവിതത്തിന് അങ്ങനെ വീണ്ടും വേഗം കൈവരികയാണ്. വിപണിയില്‍ ഉത്സവകാലവും മടങ്ങി വരുന്നു.

എന്നാല്‍, ഒരുകാര്യം ഓര്‍ക്കണം. വാക്സിന്‍ ലഭ്യമാകും വരെ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ച അരുത്. അമേരിക്കയിലായാലും യൂറോപ്യന്‍ രാജ്യങ്ങളിലായാലും, കുറഞ്ഞുവന്ന കൊറോണ കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നത് മനസ്സില്‍ വയ്ക്കണം.രാജ്യത്തെ ശാസ്ത്രജ്ഞര്‍ വാക്സിന് വേണ്ടി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വാക്സിനുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. അവയില്‍ ചിലതൊക്കെ അവസാനഘട്ടത്തിലുമാണ്. അതുകൊണ്ട് തന്നെ വാക്സിന്‍ ലഭ്യമാകും വരെ അലംഭാവം അരുത്. നിങ്ങള്‍ ഉപേക്ഷാഭാവം കാണിക്കുകയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയും ചെയ്താല്‍ നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും മുതിര്‍ന്നവരെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഓര്‍ക്കണം-മോദി പറഞ്ഞു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രോഗമുക്തിനിരക്ക് മെച്ചമായതും മരണനിരക്ക് കുറവായതും നേട്ടമായി. രാജ്യത്തെ 10 ലക്ഷം ജനസംഖ്യയില്‍ 5500 പേരോ കോവിഡ് ബാധിച്ചപ്പോള്‍ അമേരിക്ക ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ അത് 25,000 ത്തിന് അടുത്താണ്. മരണനിരക്ക് 10 ലക്ഷത്തിന് 83 ആണ് ഇന്ത്യയിലെങ്കില്‍, യുഎസ്, ബ്രസീല്‍, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ അത് 600 ലധികമാണ്.സേവ പരമോ ധര്‍മ എന്ന മന്ത്രം സ്വീകരിച്ചുകൊണ്ട് നമ്മുടെ ഡോക്ടര്‍മാരും, നഴ്സുമാരും, ആരോഗ്യപ്രവര്‍ത്തകരും, ഇത്രയും വലിയൊരു ജനസഞ്ചയത്തെ സ്വാര്‍ഥേച്ഛയില്ലാതെ സേവിക്കുകയാണ്. ഈ പ്രയത്നങ്ങള്‍ക്കിടയില്‍ നമ്മള്‍ ഒട്ടുംതന്നെ അശ്രദ്ധ കാട്ടരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് പൊതുജനബോധവത്കരണം നടത്താന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒക്കെ പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇതുവരെ 10 കോടിയില്‍ അധികം ടെസ്റ്റുകള്‍ നടത്തിക്കഴിഞ്ഞു. 2000 ത്തിലേറെ കോവിഡ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. 90 ലക്ഷത്തിലേറെ കിടക്കകള്‍ ലഭ്യമാണ്, 12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ലഭ്യമാണ്-മോദി പറഞ്ഞു. വാക്സിന്‍ ലഭ്യമാകുമ്പോള്‍ ഓരോ ഇന്ത്യാക്കാരനിലും അത് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രയത്നം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സേവ പരമോ ധര്‍മ എന്ന മന്ത്രം സ്വീകരിച്ചുകൊണ്ട് നമ്മുടെ ഡോക്ടര്‍മാരും, നഴ്സുമാരും, ആരോഗ്യപ്രവര്‍ത്തകരും, ഇത്രയും വലിയൊരു ജനസഞ്ചയത്തെ സ്വാര്‍ഥേച്ഛയില്ലാതെ സേവിക്കുകയാണ്. ഈ പ്രയത്നങ്ങള്‍ക്കിടയില്‍ നമ്മള്‍ ഒട്ടുംതന്നെ അശ്രദ്ധ കാട്ടരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് പൊതുജനബോധവത്കരണം നടത്താന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒക്കെ പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതുവരെ 10 കോടിയില്‍ അധികം ടെസ്റ്റുകള്‍ നടത്തിക്കഴിഞ്ഞു. 2000 ത്തിലേറെ കോവിഡ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. 90 ലക്ഷത്തിലേറെ കിടക്കകള്‍ ലഭ്യമാണ്, 12,000 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ലഭ്യമാണ്-മോദി പറഞ്ഞു. വാക്സിന്‍ ലഭ്യമാകുമ്പോള്‍ ഓരോ ഇന്ത്യാക്കാരനിലും അത് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രയത്നം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *