കെ.പി.എ മജീദിനെ എന്‍ഫോഴ്സ്‌മെന്റ് അഞ്ചര മണിക്കൂറോളംചോദ്യംചെയ്തു

Breaking Keralam News Politics

കോഴിക്കോട്: കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു.
കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്.
കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബര്‍ പത്തിന് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ കേസില്‍ വിജിലന്‍സിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *