28.75ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം അഞ്ചാം പ്രതി

Breaking Crime News Politics

തിരുവനന്തപുരം: 28.75 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാംപ്രതി. തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കുമാണ് ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണു ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്റെ പരാതി.

അതേ സമയം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതു സംബന്ധിച്ച കത്ത് നല്‍കി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നല്‍കിയത്. ദേശീയ ഭാരവാഹിത്വ പട്ടികയില്‍ കുമ്മനത്തെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു.സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെതന്നെ നിശ്ചയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *