മലപ്പുറം: ഒമ്പതുവയസ്സുകാരിയായ സ്വന്തംമകളെ കാമുകന് കാഴ്ച്ചവെച്ച ശേഷം കുടുംബം ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി രണ്ട് കുഞ്ഞുങ്ങളുടെ മതാവായ 28കാരി. മലപ്പുറം വളാഞ്ചേരിയില്വെച്ചാണ് ഒമ്പതു വയസ്സുകാരി മകളെ കാമുകന് കാഴ്ച വെച്ച് ശേഷം യുവതി കാമുകന്റെ കൂടെ ഒളിച്ചോടിയത്.അവസാനം ഇരുവരേയും ഇന്ന് വളാഞ്ചേരി പോലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രന്മാരില് സുഭാഷ് (30)നേയും യുവതിയേയുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. 2019 മാര്‍ച്ച് മാസത്തിലാണ് സുഭാഷ് യുവതിയുടെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിറയാക്കിയത്. കുട്ടി അമ്മയോട് സംഭവം പറഞ്ഞപ്പോള്‍ ആരോടും പറയരുതെന്ന് ഭീഷണി. അച്ഛനോട് പറഞ്ഞാല്‍ ഞാന്‍ ഇയാള്‍ക്കൊപ്പം പോകുമെന്നും യുവതി പറഞ്ഞു. മൂന്ന് തവണ ഇയാള്‍ പീഡനം നടത്തിയതായി കുട്ടി പോലീസിനോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തപ്പോള്‍ യുവതി ഇയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ താമസിച്ചു വരികയായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാവുംപുറം മീമ്പാറയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുകയായിരുന്നു ഇവര്‍.ഇരുവര്‍ക്കുമെതിരെ പോക്സോ വകുപ്പും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനും കേസ്സെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയും ഇതിന്റെ താഴെയുള്ള മൂന്നര വയസ്സുള്ള കുട്ടിയും ഇപ്പോള്‍ അച്ഛന്റെ കൂടെയാണ്. യുവാവിനെയും യുവതിയെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്.ഐ. മുരളീകൃഷ്ണന്, പ്രബേഷന്‍ എസ്,ഐ, മധുബാലകൃഷ്ണന്, ഐഎസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, ഇക്ബാല്‍, രാജേഷ്, ജോബിന്, സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ നസീര്‍ തിരൂര്‍ക്കാട്, വനിതാ സി.പി.ഒ ഷമീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. യുവാവിനെയും യുവതിയെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
