അന്‍വര്‍എം.എല്‍.എ പ്രതിയായ കേസില്‍ രണ്ടാഴ്ച സമയംതേടിയ ക്രൈം ബ്രാഞ്ചിന് കോടതി നല്‍കിയത് 2ദിവസം

Breaking Crime Keralam News Politics

മഞ്ചേരി: തട്ടിയെടുത്തെന്ന കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈം ബ്രാഞ്ച് രണ്ടാഴചത്തെ സാവകാശം തേടി. എന്നാല്‍ ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളിയ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് രശ്മി രണ്ട് ദിവസംകൂടി സമയം നല്‍കി ഒമ്പതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നേരത്തെ കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്യാതെ വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ മലപ്പുറം നടുത്തൊടി സ്വദേശി സലീമാണ് കോടതിയെ സമീപിച്ചത്.കര്‍ണാടയിലെ ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ മാലോടത്ത് കരായ എന്ന സ്ഥലത്ത് കെ.ഇ സ്റ്റോണ്‍സ് ആന്റ് ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.