ഭര്‍ത്താവും കൈവിട്ടു. മലപ്പുറത്തെ 25കാരി ഹഫീഫയുടെ മരണം തൊലി അഴുകിപ്പോകുന്ന അസുഖത്തെ തുടര്‍ന്ന്

Breaking Crime Keralam Local News

മലപ്പുറം: തൊലി അഴുകിപ്പോകുന്ന(സ്‌കിന്‍ ഡിസീസ്) അസുഖംവന്ന സമയത്ത് ഭര്‍ത്താവും കയ്യൊഴിഞ്ഞു. മലപ്പുറത്തെ 25കാരി അഫീഫ പോയത് രണ്ട് കുഞ്ഞുങ്ങളെ തനിച്ചാക്കി. മലപ്പുറം താനൂര്‍ പട്ടരുപറമ്പ് ബീരാങ്കാന്റ കത്ത് അബ്ദുല്‍ കാദറിന്റെ മകള്‍ ഹഫീഫയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരീരത്തില്‍നിന്നും തൊലി അഴുകിപ്പോകുന്ന അസുഖമായിരുന്നു.

ശരീരം മുഴുവനും പൊള്ളി വീര്‍ത്തു രീതിയിലായിരുന്ന അസുഖം. തുടര്‍ന്ന് മൂന്നു മാസം മുമ്പ് ഭര്‍ത്താവ് ചെലവിന് തരുന്നില്ലെന്നും സ്വന്തംവീട്ടിലാണ് നില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി യുവതി താനൂര്‍ പോലീസില്‍ പരാതിയുമായെത്തിയത്. ശേഷം താനൂര്‍ പോലീസ് ഭാര്‍ത്താവുമായി സംസാരിച്ച് രമ്യതയിലെത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ഒന്നും നല്‍കിയില്ലെന്ന് വീണ്ടും യുവതി പരാതി നല്‍കി. ഇതെ തുടര്‍ന്ന് താനൂര്‍ പോലീസ് ഈ വിവരം പരപ്പനങ്ങാടി മജിസ്‌ട്രേറ്റിനെ അറിയിച്ചു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് യുവതിയുടെ ചികിത്സ മുന്‍ നിര്‍ത്തി കുടുംബ കോടതിയില്‍ ഭര്‍ത്താവിനെ ചെലവിന് നല്‍കാന്‍ പരാതി നല്‍കാന്‍ പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


കൂടാതെ ഇവരുടെ അസുഖത്തിന് ചികിത്സിക്കാന്‍ നിയമസഹായത്തിന് തിരൂരങ്ങാടി കോടതിയിലെ
ലീഗല്‍ സര്‍വ്വീസസ് അംഗം ഖൈറുന്നീസയെ ചുതലപ്പെടുത്തി. ശേഷം യുവതിയുടെ അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഖൈറുന്നീസയും സംഘവുമാണ് ചെയ്തു നല്‍കിയിരുന്നത്.
അസുഖം കാരണം ആദ്യം ശരീരത്തില്‍ വളരെ ഭീകരമായ അവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. തുടര്‍ന്ന് അസുഖത്തിന് കുറവില്ലെന്ന് കണ്ട് ആയുര്‍വേദ ചികിത്സക്കുവിധേയമാക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് യുവതിക്ക് കാര്യമായ മറ്റങ്ങളുണ്ടാകുകയും എഴുന്നേറ്റിരിക്കുകയുംവരെ ചെയ്തിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയും, ചികിത്സാസഹായം ഉള്‍പ്പെടെ നല്‍കാന്‍ തെയ്യാറാകാതിരിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിപ്രകാരമാണ് ആവശ്യമായ നിയമസഹായങ്ങള്‍ പോലീസ് നല്‍കിയത്.

ഹഫീഫക്ക്‌ അഞ്ചുവയസ്സുള്ള ഒരു ആണ്‍കുട്ടിയും ഒരുവയസ്സ് കഴിഞ്ഞ ഒരുപെണ്‍കുട്ടിയുമാണുള്ളത്. കുഞ്ഞുങ്ങള്‍ നിലവില്‍ ഹഫീഫയുടെ മാതാവിന്റെ സംരക്ഷണിയിലാണ് കഴിയുന്നത്. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നെങ്കിലും വിവാഹമോചിതയായിട്ടില്ല. നേരത്തെ ഹഫീഫയുടെ 24പവന്‍ സ്വര്‍ണാഭരണം എടുത്ത ഭര്‍ത്താവ് ഇതും തിരിച്ചുനല്‍കിയിട്ടില്ലെന്ന് പരാതിയും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *