ബെംഗളൂരു മയക്കു മരുന്നു കേസില്‍ ബിനീഷ് കൊടിയേരി അറസ്റ്റില്‍

Breaking

ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി. ബെംഗളൂരു മയക്കുമരുന്ന് കേസിലാണ് അറസ്റ്റ്. കസ്റ്റഡിയില്‍ എടുത്ത ഇയാളെ ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി.

ഇന്ന് രണ്ടാം വട്ടം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബെംഗളൂരുവിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സോണല്‍ ഓഫീസില്‍ ബിനീഷിനെ ചോദ്യം ചെയ്തത്.

ആദ്യം ഒക്ടോബര്‍ ആറിന് ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ഇഡി ചോദ്യം ചെയ്തിരുന്നു. മൊഴിയിലെ പൊരുത്തക്കേടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

അനൂപിന് ഒപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് വിളിച്ചിരുന്നുവെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരായില്ല.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അനൂപും ബിനീഷുമായി നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ ശ്രോതസാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. അനൂപ് ആവശ്യപ്പെട്ടത് പ്രകാരം ബിനീഷ് അദ്ദേഹത്തിന്റെ പണം നല്‍കി സഹായിച്ചിരുന്നു. 50 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്.

ഈ പണം ആരാണ് നിക്ഷേപിച്ചത് എന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണോ 20 ഓളം അക്കൗണ്ടുകളില്‍ നിന്നായി ഇടപോടുകള്‍ നടന്നിട്ടുള്ളത് എന്നതും ഇഡി അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *