24കാരനായ മലയാളി മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കാനഡയില്‍ മരിച്ചു

Breaking Education International

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ 24കാരന്‍ കാനഡയില്‍വെച്ച് മരിച്ചു. ജോലി ആവശ്യാര്‍ഥം രണ്ടരവര്‍ഷമായി കാനഡിയിലായിരുന്ന ത്വല്‍ഹത്ത് മഹമൂദിന്റെ മരണം മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ്.
മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് കാനഡയില്‍വെച്ച് മരിച്ചത്. പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം .മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. സി.പി അസ്മാബിയാണ് മാതാവ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്‍, സഫീറ (ടീച്ചര്‍, ജി എം എല്‍ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.അബ്ദുല്‍ റസാഖ് (എച്ച്.എം.വൈ.എച്ച്.എസ്.എസ്, മഞ്ചേരി), അഷ്‌റഫ്(അരീക്കോട്), അബ്ദുല്‍ ജലീല്‍ (പത്തിരിയാല്‍ ), മുഹമ്മദ് യൂനുസ് (എസ്.എസ്.എച്ച്.എസ്.എസ് മൂര്‍ക്കനാട് ) എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്‍മാരാണ്

Leave a Reply

Your email address will not be published. Required fields are marked *