മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജീവിതം വായിക്കാം..

Breaking Crime Politics

കണ്ണൂര്‍: ബംഗലൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജീവിതം ഏവരേയും അത്ഭുതപ്പെടുത്തുന്നതും സിനിമാകഥകളേപോലും വെല്ലുന്നതുമാണ്. സിനിമ, സെലിബ്രിറ്റി ക്രിക്കറ്റ്, ഭൂമിയിടപാട്, സ്വര്‍ണ്ണക്കടത്ത് തൊട്ട് മയക്കുമരുന്ന് കേസില്‍വരെ തൊട്ടതിലും പിടിച്ചതിലുമുടക്കമുള്ള സകല വിവാദത്തിലും ബിനീഷിന്റെ പേരുണ്ട്. ഈ 36കാരന്‍ ഇല്ലാത്ത ഒരു വിവാദവും കേരളത്തില്‍ ഇല്ലെന്നു തന്നെയാണ് വേണമെങ്കില്‍ പറയാവുന്ന സാഹചര്യം. സി.പി.എം സംസ്ഥാനസെക്രട്ടറിയായ പിതാവിന്റെ ബലത്തില്‍തന്നെയാണ് ബിനീഷ് ഈ നിലയിലേക്ക് എത്തിയതെന്നും യഥാഥാര്‍ഥ്യംതന്നെയാണ്. ഇന്ന് ബിനീഷ് ലോകം മഴുവന്‍ വേരകളുള്ള ഒരു ബിസിനസ് മാഗ്‌നറ്റ് കൂടിയാണ്. മൂക്കില്‍പ്പൊടി വാങ്ങുന്നപോലെയാണ് അയാള്‍ ലക്ഷങ്ങള്‍ കടം കൊടുക്കുന്നത്. പ്രത്യകിച്ച യായൊരു കഴിവുമില്ലാത്ത ബിനീഷ് എങ്ങനെ കോടീശ്വരനായി എന്ന് ചോദിച്ചാല്‍ അതിന് മറുപടി പിതാവിന്റെ പേര് എന്ന് മാത്രമാണ്.

ചെങ്കൊടിത്തണലില്‍ വളര്‍ന്ന് പന്തലിച്ച കോടീശ്വരന്‍ എന്ന വേണമെങ്കില്‍ ബിനിഷിനെ വിശേഷിപ്പിക്കാം. ബിനീഷിന്റെ വളര്‍ച്ചയുടെ കഥ സിപിഎമ്മില്‍ എങ്ങനെ അപചയങ്ങള്‍ പിടിമുറുക്കുന്നുവെന്നതിന്റെ ഒരു കേസ് സ്റ്റഡി കൂടിയാണ്. കോടിയേരിക്കൊപ്പം വളര്‍ന്നതാണ് ബിനീഷും. കോടിയേരി രാഷ്ട്രീയ പ്രവര്‍ത്തനം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചപ്പോള്‍ ബിനീഷിന്റെ പഠനവും ഇവിടേക്ക് മാറി. പൊതുവെ സിപിഎം മക്കള്‍ രാഷ്ട്രീയത്തിന് എതിരാണെന്നാണ് പറയുക. എന്നാല്‍ ബിനീഷ് കോടിയേരി അങ്ങനെ ആയിരുന്നില്ല. എസ്എഫ്ഐക്കാലത്ത് പൊലീസില്‍ നിന്ന് ഒരുപാട് തല്ലുംകൊണ്ടിട്ടുണ്ട് .ഒരുപാട് കേസുകളില്‍ പ്രതിയായിട്ടും ഉണ്ട്. 2001ല്‍ എ കെ ആന്റണി അധികാരത്തില്‍ ഏറിയ അന്നുതൊട്ട എസ്എഫ്‌ഐ അവരുടെ സമരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 2003 മുതല്‍ ബിനീഷ് സമരരംഗത്തുണ്ട്.
20052006 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിയെുള്ള വിദ്യാര്‍ത്ഥി സമരങ്ങളില്‍ ബിനീഷ് സജീവമായിരുന്നു. പൊലീസില്‍ നിന്ന് നന്നായി കിട്ടിയിട്ടുമുണ്ട് ബിനീഷ് കൊടുത്തിട്ടുമുണ്ട്. നിമഷങ്ങള്‍ക്കുള്ളില്‍ യൂണിവേഴ്‌സിറ്റി കോളജില്‍നിന്നടക്കം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനുള്ള കഴിവ് ബിനീഷിനുണ്ടായിരുന്നു. ഒപ്പം കോടിയേരിയുടെ മകനെന്ന നിലയിലുള്ള പേരും. ഒരു തവണ ബിനീഷ് കോടിയേരിയെയും മറ്റും ഒരു സമരത്തില്‍ പൊലീസ് അറസ്റ്റ് ചെയ്്തപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പൊലീസ് വണ്ടിയിലേക്ക് തള്ളിക്കയറി വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചതും വാര്‍ത്തയായിരുന്നു.

സാധാരണ കര്‍ഷക കുടുംബത്തിലെ അംഗവും അടൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ജനി എസ് ആനന്ദിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിക്കത്തിയ കാലമായിരുന്നു അത്. 2006 ജൂലൈ 22ന് നാണ് ഫീസടക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് രജനി ജീവനൊടുക്കിയത്. ഇത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു. അന്ന് കോളജിലേക്കുള്ള മാര്‍ച്ചും മറ്റുമായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ബിനീഷ് ആയിരുന്നു.
പക്ഷേ അക്കാലത്തുതന്നെ ഗുണ്ടാ നേതാവ് എന്ന പ്രതിഛായാണ് ബിനീഷ് ഉണ്ടായിരുന്നത്. മകന്‍ കോടിയേരിക്ക് വന്‍ ബാധ്യതയാവുമെന്നും അക്കാലത്തുതന്നെ വിലയിരുത്തലുകള്‍ ഉണ്ടായി. അതുകൊണ്ടുതന്നെയായിരിക്കം പിന്നീട് ഒരിക്കലും ബിനീഷ് കോടിയേരി സജീവരാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ല. സിനിമയും ബിസിനസും സെലിബ്രിറ്റി ക്രിക്കറ്റുമൊക്കെയായിരുന്നു ബിനീഷിന്റെ തട്ടകം. പക്ഷേ അപ്പോഴും വിവാദങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്ന
അങ്ങേയറ്റം കോമ്പറ്റേറ്റീവ് ആയ ഒരു ഫീല്‍ഡ് ആണ് സിനിമ. പ്രതിഭയുള്ള ആയിരക്കണക്കിന് ആളുകളാണ് അവിടെ അവസരം കാത്തുനില്‍ക്കുന്നത്. അവിടെയാണ് ഒരു തെരുവുനാടകത്തില്‍പോലും വേഷമിട്ടിട്ടില്ലാത്ത ബിനീഷ് വില്ലനും സഹനടനുമായി എത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്സ് ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ലയണ്‍, പ്രജാപതി, ടൈം, കര്‍മ യോദ്ധ,ഒപ്പം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഇക്കാലത്ത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്ന പരിപാടി തുടങ്ങുന്നത്്. അവിടെയും മേല്‍പ്പറഞ്ഞ പ്രിവിലേജ് ബിനീഷിനെ രക്ഷിച്ചു. അവിടെ ഒരു ബാറ്റ്‌സ്മാന്‍ ആയി ബിനീഷ് കയറിക്കൂടി. കോടികള്‍ ഒഴുകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് ബിനീഷ് വ്യാപകമായ സൗഹൃദങ്ങളും തുടങ്ങുന്നത്.

ഇതിനിടെ ബിനീഷ് രവിപിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായും ചുമതലയേറ്റും. നോക്കണം വെറും ഡിഗ്രി മാത്രമുള്ള ഒരു ചെറുപ്പക്കാരനാണ് മാസം 7ലക്ഷത്തോളം രുപ ശമ്പളത്തില്‍ ഇത്തരം ഒരു ജോലി ലഭിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണയും ആദ്യം ജോലിനോക്കിയിരുന്നത് രവി പിള്ള ഗ്രൂപ്പിലായിരുന്നു. അതുകൊണ്ടുതന്നെയാണ് യൂസഫലിലും രവിപിള്ളയുമൊക്കെ സിപിഎം നേതാക്കളുടെ മുടിയരായ പുത്രന്മാരെ കുടിയിരിപ്പിക്കാനുള്ള സ്ഥലങ്ങള്‍ ആണെന്നും അതിനുള്ള പ്രതിഫലം അവര്‍ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കിട്ടുമെന്നും കെ എം ഷാജഹാനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ നോക്കുക.

ഒരു ശാശരി ചെറുപ്പക്കാരന് കണികാണാല്‍ പോലും കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും ബിനീഷ് തളികയിലെന്നപോലെ കിട്ടുന്നു. കാരണം പേരിനോട് ചേര്‍ന്നുള്ള കോടിയേരി എന്ന ആ വാല്‍ തന്നെ. അധികാരത്തിലുണ്ടെങ്കിലും പുറത്തായാലും കേരളത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ആര്‍ക്കാണ് വെറുപ്പിക്കാന്‍ കഴിയുക. ഇപ്പോള്‍ ആര്‍ പി ഗ്രൂപ്പും വിട്ട് സ്വന്തമായി ബിസിനസാണ് ബിനീഷിന്. തിരുവനന്തപുരം തൊട്ട് ഗോവ വരെ ഹോട്ടലുകള്‍ ഉണ്ടെന്ന് പറയുന്നു. പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും ഇടനിലക്കാരനാണെന്ന് ആരോപണം ഉയരുന്നു. പലര്‍ക്കും ലക്ഷങ്ങള്‍ കടം കൊടുക്കുന്നു. ഈ വ്യാപകമായ ബന്ധങ്ങളും ദുരുഹമായ സൗഹൃദങ്ങളും തന്നെയാണ് പലപ്പോഴും ബിനീഷിന് വിനയായിട്ടുള്ളതും.

2004 ലെ കവിയൂര്‍ കേസ് മുതല്‍ ബിനീഷ് കോടിയേരി സംശയങ്ങളുടെ നിഴലിലാണ്. ബിനീഷിനെ ഏറ്റവും അധികം വേട്ടയാടിയ കേസ് ആയിരുന്നു കവിയൂര്‍ കേസ്. പക്ഷേ 16 വര്‍ഷത്തിന് ശേഷം നാലാമത്തെ സിബിഐ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്റെ പേരില്ല. സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ പേരില്‍ വി എസ് അച്യുതാനന്ദനന്‍ തന്നെ അന്ന് നേരിട്ട് പേരു പറയാതെ ഒരു വിഐപിയുടെ പേര് എടുത്തിട്ട്, ബിനീഷിനെ സംശയത്തില്‍ നിര്‍ത്തുകയാണെന്നും പറയുന്നുണ്ട്. കവിയൂര്‍ സെക്സ് റാക്കറ്റ് കേസില്‍ കവിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയും കുടുംബവും കൊല്ലപ്പെടുകയുണ്ടായി. ആ പാവം സാധു ബ്രാഹ്മണന്റെ സുന്ദരിയും നര്‍ത്തകിയുമായ പ്രായപൂര്‍ത്തിയാകാത്ത മകളെ കടിച്ചു കീറി ബലാത്സംഗം ചെയ്തവരില്‍ പ്രമുഖനാണ് ബിനീഷ് കോടിയേരി എന്ന് ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അനഘയുടെ സുഹൃത്തായ ശ്രീലേഖ എന്ന പെണ്‍കുട്ടി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ക്രൈം എന്ന വാരികയില്‍ വാര്‍ത്ത വരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇപ്പോഴും താന്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കയാണെന്നാണ് ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ ആരോപിക്കുന്നത്.

നന്ദകുമാര്‍ ഈയിടെ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. ‘സനിമാനടി ആക്കാമെന്ന് മോഹം നല്‍കി ബിനീഷ് കോടിയേരിയും എം എ ബേബിയും മകനും പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട്ം കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ് അടക്കമുള്ളവര്‍ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കത്തിലുള്ളത് . അത് മാത്രമല്ല ഫിലിം പ്രൊഡ്യൂസര്‍ എന്ന നിലയിലായിരുന്നു ബിനീഷ് കോടിയേരിയെ ഫൈവ് സ്റ്റാര്‍ കൂട്ടിക്കൊടുപ്പുകാരി ആയ ലതാ നായര്‍ പരിചയപ്പെടുത്തിക്കൊടുത്തത് എന്നും കത്തില്‍ ഉണ്ടായിരുന്നു .പിന്നീട് ടിവിയില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനീഷ് എന്ന് മനസ്സിലായതോടെ അനഘ ലതാ നായരോട് ദേഷ്യപ്പെട്ടു എന്നും കത്തില്‍ ഉണ്ടായിരുന്നതായി മാധ്യമം വാരിക വെളിപ്പെടുത്തിയിട്ടുണ്ട്.’

നന്ദകുമാര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഈ ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.പിന്നീടങ്ങോട്ട് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ബിനീഷിന്റെ തന്നെ വാക്കുകളില്‍ പറയുകയാണെങ്കില്‍, ഏതാണ്ടാണ് ഇരുപത് വര്‍ഷത്തോളം മുഖ്യധാര മാധ്യമങ്ങളുടെ ബ്രേക്ക് ഫാസ്റ്റ് ആയിരുന്നു ഈ ചെറുപ്പക്കാരന്‍. തനിക്കെതിരെ ഉയര്‍ന്ന പല ആരോപണങ്ങളും ഇപ്പോള്‍ താന്‍ തന്നെ മറന്നിരിക്കുന്നു എന്നും ബിനീഷ് കവിയൂര്‍ കേസുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്. ശബരിനാഥന്‍ എന്ന 20 വയസ്സുകാരന്‍ ആയിരുന്നു ഇതിന് പിന്നില്‍. ഈ കേസിലും മാധ്യമങ്ങള്‍ ഏറ്റവും അധികം വേട്ടയാടിയ ഒരാള്‍ ആയിരുന്നു ബിനീഷ് കോടിയേരി. തട്ടിപ്പ് പണം സ്വന്തമാക്കിയത് ബിനീഷ് ആണെന്ന മട്ടിലായിരുന്നു അന്നത്തെ ആരോപണങ്ങള്‍. സായാഹ്ന പത്രങ്ങള്‍ മാത്രമല്ല, മനോരമ പോലുള്ള പത്രങ്ങളും ഇതെല്ലാം വാര്‍ത്തയാക്കിയിരുന്നു. 2009 ലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളില്‍ ഒന്നായിരുന്നു ബിനീഷിന്റെ പെണ്‍വാണിഭ സംഘവുമായുള്ള ബന്ധം! ബെംഗളൂരുവിലെ ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ റഷ്യക്കാരിയായ സ്ത്രീയുടെ കൂടെ ബിനീഷ് നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നു.

പക്ഷേ,ഈ പടം വ്യാജമാണെന്നണ് പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നത്. കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസിലും ബിനീഷ് കോടിയേരിയുടെ പേര് തന്നെ ഉയര്‍ന്നുവന്നു. കേസിലെ പ്രതിയായ ഓം പ്രകാശുമായി അടുത്ത ബന്ധം ഉണ്ട് എന്നായിരുന്നു ആരോപണം. ഓം പ്രകാശിനെ സംരക്ഷിച്ചത് ബിനീഷ് ആയിരുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതും തെളിയിക്കാന്‍ ആയില്ല.2017 ല്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് വന്നപ്പോഴും ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നു. അന്ന് ബിജെപി ആയിരുന്നു ബിനീഷിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നത്. കുറച്ച് ദിവസം മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കിയെങ്കിലും പിന്നീട് ഈ വാര്‍ത്ത തന്നെ അപ്രത്യക്ഷമായി.

2009 ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു ബിനീഷിന്റെ വിവാഹം നടന്നത്. വിവാഹ നിശ്ചയം നടത്തിയ സഹോദരന്‍ ബിനോയ് കോടിയേരിയുടെ പേരില്‍വന്ന കേസുകള്‍ ഒതുക്കി തീര്‍ത്തിന് പിന്നിലെ ബിനീഷ് ആണെന്നാണ് ആരോപണം. കോടിയേരി ആഭ്യന്തരമന്ത്രിയായരിക്കെയാണ് ബിനീഷ് ഈ രീതിയില്‍ വളര്‍ന്നതെന്നും അക്കാലത്ത് ഗള്‍ഫിലെയും മറ്റും പവര്‍ ബ്രോക്കര്‍ മകനായിരുന്നുമെന്ന ആരോപണമാണ് യുഡിഎഫ് നേതാക്കള്‍ ഉന്നതിക്കുന്നത്. ഗള്‍ഫിലും കേരളത്തിലുമായി ബിനീഷിന്റെയും ബിനോയുടെയും ബിസിനസുകള്‍ വ്യാപിക്കുന്ന് ഇക്കാലത്താണെന്നതില്‍ പക്ഷേ തര്‍ക്കമില്ല.2018 ല്‍ ബാറുകളുടെ ദൂരപരിധി ഇടത് സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് ബിനീഷ് വൈസ് ചെയര്‍മാന്‍ ആയ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ ആണെന്നായിരുന്നു ആരോപണം. പതിവുപോലെ ഈ രോപണവും എവിടേയും എത്തിയില്ല?കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടായിരുന്നു ബിനീഷിനെതിരെ മറ്റൊരു ആരോപണം ഉയര്‍ന്നത്. ബിനീഷും പിതാവ് കോടിയേരി ബാലകൃഷ്ണനും കൂടി മുംബൈ വ്യവസായി ദിനേശ് മേനോനില്‍ നിന്ന് മൂന്നര കോടി രൂപ കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ദിനേശ് മേനോന്‍ തന്നെ ഇത് പിന്നീട് നിഷേധിക്കുകയും ചെയ്തു.

ദുബായിലെ കമ്പനിയില്‍ ന്ന് 13 കോടി രൂപ തട്ടിയെടുത്തു എന്നതായിരുന്നു 2018 ല്‍ ബിനോയ് നേരിട്ട മറ്റൊരു ആരോപണം. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ ഒരുപാട് പുറത്ത് വന്നു. എന്നാല്‍ ഒടുവില്‍ ആ സത്യവും വെളിപ്പെട്ടു. ആ ആരോപണം ബിനീഷിന്റെ സഹോദരന്‍ ബിനോയ്ക്ക് എതിരെ ആയിരുന്നു.ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ബിനീഷിനെതിരെ മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ദുബായില്‍ ബിനീഷിനെതിരെ ക്രിമിനല്‍ കേസ് ഉണ്ട് എന്നതായിരുന്നു അത്. ബിനീഷിനെ ദുബായിലെ കോടതി രണ്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു എന്നും വാര്‍ത്തകള്‍ വന്നു. ഇതിനുശേഷമാണ് കോടിയേരി കുടുംബത്തെ പടിച്ചുലച്ച പിതൃത്വക്കേസ് വരുന്നത്. ബീഹാരിയായ ബാര്‍ ഡാന്‍സറില്‍ ബിനോയ്ക്ക് കുട്ടിയുണ്ടെന്നത് ദേശീയമാധ്യമങ്ങളില്‍പോലും വലിയ വാര്‍ത്തയായ ഡിഎന്‍ എ പരിശോധനവരെ എത്തിയ ഈ കേസ് അഞ്ചുകോടി രൂപ കൊടുത്ത് ഒതുക്കിയതിന് പിന്നിലും ബിനീഷ് ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഒടുവില്‍ ലഹരിയും സ്വര്‍ണ്ണക്കടത്തിലും വരെ ഇയാള്‍ ആരോപിതനായി. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ആരോപണങ്ങള്‍ ആദ്യം നട്ടുച്ചക്ക് ഗുഡ് നൈറ്റ് പറഞ്ഞ് ചിരിച്ച് തള്ളിയ ബിനീഷ് ഇപ്പോള്‍ കിടന്ന് വിയര്‍ക്കയാണ്. ഇത്രയേറെ ആരോപണങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് കോടിയേരിക്ക് തന്റെ മകനെ നിലക്ക് നിര്‍ത്താനും നിയന്ത്രിക്കാനും ആയില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പാര്‍ട്ടി കുടുംബങ്ങളില്‍ സംഭവിക്കുന്ന അപചയങ്ങളെകുറിച്ച് പലതവണ സിപിഎം തെറ്റുതിരുത്തല്‍ രേഖകളില്‍വരെ പറഞ്ഞിട്ടും, അവര്‍ക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല.

അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.നാലുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് രാവിലെ 11ഓടെയാണ് ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് എത്തിയത്.
നേരത്തേ ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇഡിവീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.
അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഇരുപതോളം അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല.
മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ 78 തവണ വിളിച്ചതിന്റെ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മില്‍ 78 തവണ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുന്‍പ്, ആഗസ്റ്റ് 19ന് മാത്രം 5 തവണയാണ് ഇരുവരും വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *