രാവിലെ നടക്കാനിറങ്ങുന്ന യുവതികളെ റോഡില്‍ ഒളിഞ്ഞിരുന്ന് കയറിപ്പിടിക്കല്‍ പതിവ്

Breaking Crime

മലപ്പുറം: ആരോഗ്യസംരക്ഷണത്തിനായി പ്രഭാത നടത്തത്തിന് റോഡിലിറങ്ങുന്ന യുവതികളെ പിന്തുടര്‍ന്ന് കടന്നുപിടിക്കല്‍ പതിവാക്കിയ യുവാവിനെ അന്വേഷിച്ച് പോലീസ്. സ്ത്രീകളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിക്കായി വലവീശി നിലമ്പൂര്‍ പോലീസ്. നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങുന്ന യുവതികളെ ശല്ല്യപ്പെടുത്തുന്ന യുവാവിനുവേണ്ടിയലാണ് നിലമ്പൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ദിവസവും രാവിലെ യുവാവ് നടക്കാന്‍ എത്തുന്ന സ്ത്രീകളുടെ ശല്യപ്പെടുത്തുന്നതായും ശരീരത്തില്‍ പിടിക്കുതായും നിലബുര്‍ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയെതുടര്‍ന്നാണ് യുവാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അതോടൊപ്പം പോലീസ് സ്ത്രീകള്‍ക്കും മറ്റും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട് . നിലമ്പൂര്‍ ചക്കാലകുത്ത് പ്രദേശത്താണ് യുവാവിന്റെ ശല്ല്യം ഏറ്റവും കൂടുതലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന യുവാവിനെ അറിയുന്നവര്‍ എത്രയും പെട്ടെന്ന് നിലമ്പൂര്‍ സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് നിലമ്പൂര്‍ പോലീസ് അറിയിച്ചു ഫോണ്‍ 9497980671, 9995439100, 9447844858.

Leave a Reply

Your email address will not be published. Required fields are marked *