ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

Breaking Keralam

ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ക്ക് ഇന്നു മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഒരു തവണ പിഴയും ശാസനയും. രണ്ടാമതു പിടിച്ചാല്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഈ നിബന്ധന നിലവിലുണ്ട്. ഇതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ ‘വാഹന്‍’ സോഫ്റ്റ്വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു. പരിശോധന കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോള്‍ വാഹന ഉടമയ്ക്ക് എസ്എംഎസ് സന്ദേശം ലഭിക്കും.ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകുന്ന രീതിയിലാണ് കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി. പ്രകാരം ലൈസന്‍സിന് അയോഗ്യത കല്‍പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് കേന്ദ്ര നിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍ മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സിന് അയയ്ക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *