എറണാകുളം പറവൂര്‍ സ്വദേശി പ്രിയങ്ക ഇനി ന്യൂസിലന്‍ഡിലെ മന്ത്രി

Breaking India International

വെല്ലിങ്ടന്‍: മലയാളിയും എറണാകുളം സ്വദേശിയുമായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്റ് റോബര്‍ട്‌സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ്.

എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.2017ല്‍ ആദ്യമായി ന്യൂസീലന്‍ഡ് പാര്‍ലമെന്റിലെത്തിയ പ്രിയങ്ക പാരമ്പര്യകാര്യ വകുപ്പിലെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. ജസീന്‍ഡയുടെ വിശ്വസ്തയായി ലേബര്‍ പാര്‍ട്ടിയില്‍ മുന്നേറി. എം പിയായി രണ്ടാമൂഴത്തിലാണ് മന്ത്രിയാകുന്നത്.

മാടവനപ്പറമ്പ് രാധാകൃഷ്ണന്റെയും ഉഷയുടേയും മകളായ പ്രിയങ്ക ജനിച്ചതും വളര്‍ന്നതും സിംഗപ്പൂരിലാണ്.ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശി റിച്ചാര്‍ഡ്‌സണ്‍ ആണ് ഭര്‍ത്താവ് വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ന്യൂസീലന്‍ഡിലെത്തിയ പ്രിയങ്ക പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.

Leave a Reply

Your email address will not be published. Required fields are marked *