മധുസൂദനന്‍നായരെ വാളും തോക്കുമായി അക്രമിക്കാനെത്തിയത് ഭാര്യയുടെ ആദ്യബന്ധത്തിലെ മകളും സ്വന്തം മകളും

Breaking Crime Keralam

ആലപ്പുഴ: മധുസൂദനന്‍നായരെ വാളും തോക്കുമായി അക്രമിക്കാനെത്തിയത് ഭാര്യയുടെ ആദ്യബന്ധത്തിലെ
മകളും സ്വന്തം മകളും. ഞെട്ടലില്‍ നിന്നും ഇപ്പോഴും മോചിതനാവാതെ ഇപ്പോഴും 59കാരന്‍. പണം ചോദിച്ച് ഭീഷിണിപ്പെടുത്താനും ആക്രമിക്കാനും മുന്നില്‍ നിന്നതും ഇവര്‍ തന്നെയായിരുന്നെന്നും നേഴ്‌സായിക്കാണാന്‍ ആഗ്രഹിച്ച മകള്‍ വാളുമെടുത്തുകൊലവിളി നടത്തിയതിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും മോചിതനായിട്ടില്ലന്നും മധുസൂദനന്‍നായര്‍ പറയുന്നു. സെപ്റ്റംബര്‍ 30-നാണ് വള്ളികുന്നം എംആര്‍ മുക്ക് ഗ്രീഷ്മത്തില്‍ മധുസൂദനന്‍നായ(59)രെ സ്വന്തം മകള്‍ മേഘ(19)യും ഭാര്യയുടെ ആദ്യബന്ധത്തിലെ മകള്‍ തിരുവനന്തപുരം ആരാമടം ഗൗരിശങ്കരത്തില്‍ ഗോപിക (24)യും അടങ്ങുന്ന സംഘം ആക്രമിച്ചത്. വാള്‍ വീശിയും തോക്കുചൂണ്ടിയും മൂന്നര ലക്ഷം രൂപയും ആറര പവന്‍ സ്വര്‍ണ്ണവും ഇവര്‍ കവര്‍ച്ചചെയ്തതായിട്ടാണ് വള്ളികുന്നം പൊലീസില്‍ മധുസൂദനന്‍നായര്‍ മൊഴി നല്‍കിയിട്ടുള്ളത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പെണ്‍കുട്ടികളെ തിരിവനന്തപുരത്തെ ബന്ധുവീട്ടില്‍ നിന്നാണ്് വള്ളികുന്നം സി ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.പെണ്‍കുട്ടികളെ സഹായിക്കുന്നതിനായി ഏാതാനും പേര്‍ കൂടെയുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കവര്‍ച്ചചെയ്യപ്പെട്ട പണവും ആഭരണങ്ങളും ഇവരുടെ പക്കലാണെന്നാണ് പൊലീസ് അനുമാനം.ഇവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ആന്വേഷണം നടത്തിവരുന്നതായി സി ഐ വ്യക്തമാക്കി.<മധുസുദനന്‍നായര്‍ മൂന്നുവിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേഴ്‌സായിരുന്ന ആദ്യ ഭാര്യ മരണപ്പെട്ടു. തുടര്‍ന്നാണ് ഗോപികയുടെ മാതാവിനെ ഇയാള്‍ വിവാഹം കഴിക്കുന്നത്. അസ്വാരസ്യത്തെത്തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. തുടര്‍ന്നാണ്് മധസൂദനന്‍നായര്‍ മൂന്നാമതും വിവാഹം കഴിച്ചത്.
ആദ്യഭാര്യയോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം മകളെ നേഴ്‌സാക്കാന്‍ മധുസൂദനന്‍ താല്‍പ്പര്യപ്പെട്ടിരുന്നെന്നും ഇതിനായി പണം മുടക്കാന്‍ തയ്യാറായിരുന്നെന്നുമാണ് അടുപ്പക്കാരില്‍ നിന്നും പൊലീസിന് ലഭിച്ച സൂചന. പ്ലസ്സ്ടു പഠനത്തിന് ശേഷം ഇയാള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്നും എന്നാല്‍ മകള്‍ക്ക് ഇതില്‍ താല്‍പര്യമില്ലാത്തിനാല്‍ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്റിലിംഗുമായി ബന്ധപ്പെട്ട കോഴ്‌സിന് ചേരുകയായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം.
മധുസൂദനന്‍നായര്‍ വള്ളികുന്നത്തും രണ്ടാം ഭാര്യയും കുട്ടികളും തിരുവനന്തപുരത്തുമാണ് താമസം.പ്രവാസിയായിരുന്ന മധുസൂധനന്‍ നായര്‍ അടുത്തിടെ പുരയിടങ്ങള്‍ വിറ്റിരുന്നു. ഈ പണം കൈയിലുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് യുവതികള്‍ കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.അക്രമി സംഘം സ്ഥലം വിട്ടതിന് ശേഷം മധുസൂദനന്‍നായര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.തോക്കും വാളും കണ്ടെടുക്കാനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.വീട്ടിലെ സാമ്പത്തീക ദാര്യദ്ര്യം കണക്കിലെടുത്താണ് പണം കരസ്ഥമാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നാണ് പിടിയിലായ യുവതികള്‍ പൊലീസില്‍ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *