മുഖ്യമന്ത്രിയുടേയോ, കോടിയേരിയുടേയോ കസേര തെറിക്കാന്‍ സാധ്യത

Breaking Keralam News Politics

തിരുവനന്തപുരം: പ്രതിസന്ധി രൂക്ഷമായാല്‍ മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും താല്‍കാലികമായി സ്ഥാനങ്ങളില്‍നിന്നും മാറി നില്‍ക്കുന്നതിനെ കുറിച്ച് ചിന്തിച്ച് സി.പി.എം കേന്ദ്ര നേതൃത്വം. മകന്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നിരന്തര ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സിപിഎം സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുമെന്നാണ് സൂചന. ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വെളിപ്പെടുത്തല്‍ ഗൗരവത്തോടെ എടുത്ത് സിപിഎം കേന്ദ്ര നേതൃത്വം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് സ്വപ്നയെയും സംഘത്തെയും ഇഡി വീണ്ടും ചോദ്യം ചെയ്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടായാല്‍ അത് മുഖ്യമന്ത്രി പിണറായി വിജയനും വിനയായി മാറും. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പുറമേ മറ്റൊരാള്‍കൂടി തന്നെ വിളിച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി കൂടുതല്‍ വിശദമായി ചോദിച്ചപ്പോഴാണ് ‘വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റുമായി വിളിക്കാറുണ്ടായിരുന്നു’ എന്ന മൊഴി നല്‍കിയത്. സിഎം രവീന്ദ്രന്‍ എന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിശക്തനെ കുറിച്ചാണ് സംശയം ഉയരുന്നത്. സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഈ നമ്പറില്‍നിന്ന് വിളികള്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിസ സ്റ്റാമ്പിങ്ങിനായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് വിളിക്കുന്നതിലെ അനൗചിത്യമാണ് ഇ.ഡി. പരിശോധിക്കുന്നത്. കേസില്‍ രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്. രവീന്ദ്രന്‍ കൂടി കേസുകളില്‍ പ്രതിയായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ വീണ്ടും ഉയരും.
ശിവശങ്കര്‍ ഐഎഎസുകാരനാണെങ്കില്‍ രവീന്ദ്രന്‍ പാര്‍ട്ടിയുടെ നോമിനിയാണ്. ഊരാളുങ്കല്‍ സൊസൈറ്റിയുമായും അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ഈ സൊസൈറ്റിയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. സര്‍ക്കാരിന്റെ പദ്ധതികള്‍ മിക്കതും സഹകരണ സ്ഥാപനമെന്ന നിലയില്‍ ഊരാളുങ്കലിന് കൊടുക്കുന്നതും ഇഡി പരിശോധിക്കും. വൈദ്യുത ബോര്‍ഡ് കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ ഫോണിന്റെ രേഖകള്‍ എല്ലാം വൈദ്യുത ബോര്‍ഡില്‍ നിന്ന് ഇഡി ശേഖരിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം വൈദ്യുത ഭവനില്‍ ഇഡിക്കാര്‍ എത്തി. ഇങ്ങനെ പ്രതിസന്ധികള്‍ രൂക്ഷമായാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന സൂചന പിണറായിക്ക് കേന്ദ്ര നേതൃത്വം നല്‍കി കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റുമായി കരാര്‍ ഉണ്ടായിരുന്ന യു.എ.എഫ്.എക്‌സ്. സ്ഥാപന ഉടമ അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ മകന്റെ ബിനാമിയാണെന്നും ഇ.ഡി. സംശയിക്കുന്നുണ്ട്. ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടോ എന്നാണ് അന്വേഷണം. അബ്ദുള്‍ ലത്തീഫിന്റെ കമ്പനിക്ക് വിസ സ്റ്റാമ്പിങ്ങിന്റെ കരാര്‍ നല്‍കിയപ്പോള്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷന്‍ ലഭിച്ചു. ഇതേ അബ്ദുള്‍ ലത്തീഫിന്റെ കമ്പനിയായ കാര്‍പാലസിനാണ് പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മ്മാണക്കരാര്‍ യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് ലഭിച്ചത്. ഈ കരാറില്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് 1.50 കോടി രൂപയും സ്വപ്നാ സുരേഷിന് 52 ലക്ഷം രൂപയും കമ്മിഷന്‍ ലഭിച്ചെന്നും ഇ.ഡി. പറയുന്നു.
ഈ സാഹചര്യത്തിലാണ് കോടിയേരി അവധി അപേക്ഷ നല്‍കുന്നത്. ചികില്‍സയ്ക്കായി മുമ്പും കോടിയേരി അവധി എടുത്തിട്ടുണ്ട്. അന്ന് എംവി ഗോവിന്ദന് താല്‍കാലി ചുമതല നല്‍കി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയായി തന്നെ നിയമിക്കും. ഇതിനുള്ള ധാരണ കണ്ണൂര്‍ ലോബിയില്‍ ആയി കഴിഞ്ഞു. രവീന്ദ്രനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്താല്‍ പിണറായിയും രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത ജാഗ്രതക്കുറവുണ്ടായി എന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിണറായിയെ മാറ്റാതെ ഈ കളങ്കം മാറില്ലെന്നും അവര്‍ വിലയിരുത്തുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം ശിവശങ്കര്‍. സ്വര്‍ണ്ണ കടത്തിന് അപ്പുറം ലൈഫ് മിഷനിലും ശിവശങ്കര്‍ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രധാനിയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. മന്ത്രി ജലീലും സംശയ നിഴലിലാണ്. ഇതെല്ലാം പിണറായിയെ ആണ് പ്രതികൂലമായി ബാധിക്കുന്നത്. പിണറായിയും കോടിയേരിയും സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പരസ്യമായി പറയുമ്പോഴും സിപിഎം പോളിറ്റ് ബ്യൂറോയില്‍ അടക്കം എതിര്‍സ്വരങ്ങള്‍ ശക്തമാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും തീര്‍ത്തും നിരാശരാണ്. ഇത് പിണറായിയും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിവയ്‌ക്കേണ്ടി വരുമെന്ന് പിണറായി തിരിച്ചറിയുന്നത്.അതായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ രാജിവച്ച് മുങ്ങാന്‍ ഒരുങ്ങി പിണറായി വിജയന്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികില്‍സ തേടി അമേരിക്കയ്ക്ക് പോകാന്‍ പദ്ധതി ഒരുക്കുന്നുവെന്നാണ് സൂചന. അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതില്‍ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവര്‍ത്തിയുമില്ലാതെ പടിയിറങ്ങാനാണ് പിണറായി നിര്‍ബന്ധിതനാകുന്നത്. പിണറായിക്ക് സ്ഥാനം പോയാല്‍ പകരം എത്തേണ്ടത് സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ്. എന്നാല്‍ മകന്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതോടെ അവസരം നഷ്ടപ്പെട്ട് കോടിയേരിയും പ്രതിസന്ധിയിലായി. പകരം ആരു മുഖ്യന്ത്രിയാകുമെന്നതും സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ ഓഫിസില്‍ കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ ഊഴം കാക്കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചനയുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങള്‍ ശിവശങ്കറിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരില്‍ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ രവീന്ദ്രന് നിര്‍ണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പാര്‍ട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാര്‍ട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോള്‍ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രന്‍ എന്ന് കരുതുന്ന പലരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *