അപകീര്‍ത്തിപ്പെടുത്തിയെന്ന്
മീനാക്ഷി: കേസെടുത്തു

Breaking Crime

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും തന്നെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ആലുവ ഈസ്റ്റ് പോലീസാണ് മീനാക്ഷിയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചത്. മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെയും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെയുമാണ് പരാതി.
2020 ഒക്ടോബര്‍ 28 നാണ് മീനാക്ഷി പരാതി നല്‍കിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജതലക്കെട്ടുകള്‍ ചമച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്നാണ് പരാതി. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലായത് എന്നിങ്ങനെയുളള അപകീര്‍ത്തികരമായ തലക്കെട്ടുകളോടെയായിരുന്നു വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മീനാക്ഷി പരാതി നല്‍കിയത് ഒക്ടോബറിലാണെങ്കിലും നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത കുറ്റകൃത്യമായതിനാല്‍ അവര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ആലുവ ഈസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരാതി ചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് കത്തയച്ചതായും പോലീസ് അറിയിച്ചു. ഫേസ്ബുക്കില്‍ നിന്നും മറുപടി ലഭിക്കുന്ന മുറയ്ക്കാകും അന്വേഷണം പുരോഗമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *