കരിപ്പൂരില്‍ എയര്‍ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അരയില്‍ ബെല്‍റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു
അഞ്ച് പേര്‍ പിടിയില്‍

Breaking

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ കരിപ്പൂരില്‍ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അരയില്‍ ബെല്‍റ്റ് രൂപത്തില്‍ സ്വര്‍ണം കടത്തി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഉള്‍പ്പെടെ 9 കിലോ ഡി.ആര്‍.ഐ സംഘം പിടികൂടി. സംഭവത്തില്‍ എയര്‍ഇന്ത്യ വിമാനത്തിന്റെ കാബിന്‍ ക്രു ഉള്‍പ്പെടെ അഞ്ച് പേര്‍ ഡയറക്ടര്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയില്‍. ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ കാബിന്‍ ക്രു ആണ് പിടിയിലാണത്. എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാബിന്‍ ക്രൂ അരയില്‍ ബെല്‍റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാക്കി 4 പേര്‍ ശരീരത്തിലും മലദ്വാരത്തിലും വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
നാലുപേരും ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ്. കടത്താന്‍ ശ്രമിച്ച 9 കിലോക്ക് അടുത്തുള്ള സ്വര്‍ണ്ണം ഡയറക്ടര്‍ റവന്യൂ ഇന്ത്യന്‍സ് ഭാഗം പരിശോധനയില്‍ കണ്ടെത്തി പിടികൂടി.
പിടികൂടിയ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാണ് കണ്ടെത്തിയത്. ഇത് സ്വര്‍ണ്ണ രൂപത്തിലേക്ക് മാറ്റുമ്പോള്‍ 7.5 കിലോയായി മാറും. പിടികൂടിയ സ്വര്‍ണത്തിന് രാജ്യാന്തര മാര്‍ക്കറ്റില്‍ നാലു കോടി രൂപക്ക് അടുത്ത് വിലവരും എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍ റവന്യൂ ഇന്റിജലന്‍സ് വിഭാഗം പുറത്തുവിട്ടില്ല. പിടികൂടിയ അഞ്ചുപേരെയും ഡിര്‍ഐ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *