78കാരന് വരന് 17കാരിയായ വധു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹ വാര്‍ത്തയായിരുന്നു. ഇന്ത്യോനേഷ്യന്‍ നോനി നവിതയുടേയും അബാ സര്നയുടേയും. വിവാഹ സമയത്ത് നോനിയ്ക്ക് 17 വയസും അബയ്ക്ക് 78 വയസുമായിരുന്നു പ്രായം. പ്രായവ്യത്യാസം മൂലം തന്നെയാണ് ഇരുവരുടേയും വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. നല്ലൊരു തുകയും, ഒരു സ്കൂട്ടറും, ഒരു കട്ടിലും, കിടക്കയും മെഹര്‍ ആയി നല്‍കിയായിരുന്നു അബാ നോനിയെ വിവാഹം കഴിച്ചത്.
എന്നാല്‍, കഴിഞ്ഞ മാസം അവസാനത്തോടെ അബ വിവാഹ മോചനക്കേസ് നോനിയ്ക്കെതിരെ ഫയല്‍ ചെയ്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് കേവലം 22 ദിവസം മാത്രം പിന്നിട്ടപ്പോഴാണ് വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. എന്തുകൊണ്ടാണ് അബ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. അവര്‍ക്കിടയില്‍ ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നും, ഈ ഡിവോഴ്സ് നോട്ടീസ് ഞെട്ടിക്കുന്നതാണെന്നും യുവതിയുടെ അനുജത്തി ഹരിയാന് മാദ്ധ്യമങ്ങളോട് പറഞ്ഞു. നോനി വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് വിവാഹമോചനത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കുടുംബാംഗങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്.