നയതന്ത്ര സ്വര്‍ണക്കടത്ത്, അഞ്ചുപേരെകൂടി എന്‍.ഐ.ഐ പ്രതിചേര്‍ത്തു

Breaking Crime Keralam

കൊച്ചി : നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചുപേരെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. ഇതില്‍ നാലുപേര്‍ വിദേശത്താണുള്ളത്. ഇവരെ പിടികൂടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടും. പ്രതിചേര്‍ത്ത മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്ലമിനെ ചോദ്യം ചെയ്യുകയാണ്. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ലത്തീഫ്, നസ്രു എന്ന് വിളിക്കുന്ന നസറുദ്ദീന്‍ ഷാ, റംസാന്‍ പരഞ്ചേരി, കോഴിക്കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്നിവരാണ് പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍. അസ്ലം ഒഴികെ മറ്റെല്ലാ പ്രതികളും യുഎഇയിലാണ്. എന്‍ഐഎ ഇതുവരെ 35 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. 21 പേരെ അറസ്റ്റ് ചെയ്തു. നയതന്ത്ര ചാനലിലൂടെ ഉള്‍പ്പെടെ സ്വര്‍ണക്കടത്ത് നടത്തിയവരാണ് പ്രതികള്‍. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാന്‍ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. നയതന്ത്ര ബാഗേജ് ഉള്‍പ്പെടെ വിവിധ ചാനലുകളിലൂടെ സ്വര്‍ണം അയച്ചതുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍. നിലവില്‍ ഒമ്പത് പേര്‍ ഇപ്പോഴും വിദേശത്ത് ഒളിവില്‍ കഴിയുകയാണെന്നും എന്‍.ഐ.എ അറിയിച്ചു. 2019 നവംബര്‍ മുതല്‍ 21 തവണ 166 കിലോഗ്രാം സ്വര്‍ണം വിവിധ ചാനലുകളിലൂടെ കടത്തിയതായാണ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *