കേരളത്തിന് ഇനി പുതിയ ഡി.ജി.പി

Breaking Keralam News

കേരളാ പോലീസിന്റെ മേധാവിയായ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ മാറുന്നു. പുതിയ ഡി.ജി.പിക്കുവേണ്ടി സംസ്ഥാന സര്‍ക്കാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മൂന്ന് വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമാണ് ബെഹ്‌റയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കുന്നത്. മൂന്ന് വര്‍ഷത്തില്‍ അധികമായി പദവിയില്‍ തുടരുന്ന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനുള്ള ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായിക്ക് തിരിച്ചടിയായി.

അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ അടക്കം മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് -റവന്യു വകുപ്പുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് മാറ്റണമെന്നാണ് നിര്‍ദ്ദേശം. തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇക്കാര്യം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന് പിടിക്കുന്ന ടിക്കാറാം മീണയാണ് ഈ നീക്കത്തിന് പിന്നില്‍. ബെഹ്‌റയ്ക്ക് വിരമിക്കാന്‍ ഇനി ആറ് മാസം മാത്രമുള്ളപ്പോഴാണ് മാറ്റണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. പൊലീസ് മേധാവിത്ത സ്ഥാനം ഏറ്റെടുത്ത് ജൂണില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ബെഹ്‌റയെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ബെഹ്‌റയെ മാറ്റുകയാണെങ്കില്‍ പൊലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ യുപിസിസിക്ക് കൈമാറണം. ബെഹ്‌റ മാറുകയാണെങ്കില്‍ ഋഷിരാജ് സിങ്, ടോമിന്‍ ജെ. തച്ചങ്കരി, സുദേഷ് കുമാര്‍, ബി. സന്ധ്യ എന്നിവരാണ് സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഋഷിരാജ് സിംഗിനെ ഡിജിപിയാക്കേണ്ട സാഹചര്യമാണുള്ളത്.എന്നാല്‍ പിണറായിക്ക് താല്‍പ്പര്യ കുറവുണ്ട്. അങ്ങനെ ഡിജിപിയായി പുതിയ ആളിനെ നിയമിച്ചില്ലെങ്കില്‍ ടികാറാം മീണ ഇടപെടല്‍ നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ ടികാറാം മീണയ്ക്ക് ഇടപെടല്‍ നടത്താനാകും. അതായത് ഋഷിരാജ് സിംഗിനെ പൊലീസ് മേധാവിയായി കമ്മീഷന്‍ നിയമിക്കുന്ന സാഹചര്യം ഉണ്ടാകും.

സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. എക്സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗിനെ മാറ്റിയതും പിണക്കം കാരണമാണ്. ജയില്‍ ഡിജിപിയായപ്പോഴും ഋഷിരാജ് സിങ് എതിര്‍പ്പ് തുടര്‍ന്നു. ജയില്‍ വകുപ്പിലെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഋഷിരാജ് സിങ് സര്‍ക്കാരുമായി കൊ്മ്പുകോര്‍ത്തിരുന്നു. അത്തരത്തിലൊരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ വിരമിക്കുന്നതു വരെ ബെഹ്റ തുടരുന്നതിനോടാണ് താല്‍പ്പര്യം.

ലോക്നാഥ് ബെഹ്റയ്ക്ക് ജൂണില്‍ സര്‍വ്വീസ് തീരും. ഋഷിരാജ് സിംഗിന് ജൂലൈയിലും. ഈ മാസം ബെഹ്റയെ മാറ്റിയാല്‍ ഋഷിരാജ് സിംഗിന് പൊലീസ് തലപ്പത്ത് ആറു മാസത്തില്‍ അധികം ലഭിക്കുന്ന സാഹചര്യം വരും. പട്ടികയില്‍ പിന്നീടുള്ള അരുണ്‍കുമാര്‍ സിന്‍ഹ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. എസ് പി ജിയുടെ ഡയറക്ടറായ സിന്‍ഹ കേരളാ കേഡറിലേക്ക് തല്‍കാലം വരില്ല. പിന്നെയുള്ളത് ടോമിന്‍ തച്ചങ്കരിയാണ്. 2023 വരെ സര്‍വ്വീസുണ്ട് തച്ചങ്കരിക്ക്. ഈ പേരിനോട് മുഖ്യമന്ത്രിക്ക് താല്‍പ്പര്യവുമുണ്ട്. എന്നാല്‍ സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയ്ക്ക് തച്ചങ്കരിയോട് താല്‍പ്പര്യമില്ല. പിണറായിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയും എതിരാണ്. ഇതാണ് തച്ചങ്കരിക്ക് വിനയാകുന്നത്. ബി സന്ധ്യയെക്കാള്‍ കാലം തച്ചങ്കരിക്ക് പൊലീസ് മേധാവിയായി തുടരാനും കഴിയും. 1988 ബാച്ചിലെ ഐപിഎസുകാരനായ അനില്‍കാന്തും തച്ചങ്കരിക്ക് മുമ്പേ സര്‍വ്വീസില്‍ നിന്ന് വിരമിക്കും. എന്നാല്‍ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കരുതെന്ന ബെഹ്റയുടെ ഉപദേശം പിണറായിക്ക് തള്ളിക്കളയാന്‍ കഴിയില്ല.
ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെടെ പല സഹായങ്ങളും ബെഹ്റ മുഖ്യമന്ത്രിക്ക് ചെയ്തു കൊടുത്തിരുന്നു. ശ്രീവാസ്തവയും എതിരാണ്. പരമാവധി ലോക്നാഥ് ബെഹ്റയെ നിയമിക്കാനാണ് പിണറായിയുടെ ആഗ്രഹം. സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാന്‍ പിണറായി തയ്യാറാകുമെന്നും സൂചനയുണ്ട്. പൊലീസുകാരനെ മകള്‍ തല്ലിയ കേസില്‍ കുടുങ്ങിയ ഉദ്യോഗസ്ഥനാണ് സുധേഷ് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *