പീഡനക്കേസ് പ്രതി കോവിഡ് ചികിത്സക്കിടെ തൂങ്ങിമരിച്ചു

Breaking Crime

മലപ്പുറം: യുവതിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ആഭരണംകവരുകയും ചെയ്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാന്‍ഡില്‍ കഴിയുന്നതിനിടെ തൂങ്ങിമരിച്ചു. പെ രിന്തല്‍മണ്ണ കോടമല ചോലക്കാടന്‍ ബാവക്കുട്ടിയുടെ മകന്‍ ഷമീം (22) ആണ് മരിച്ചത്.
ഭര്‍തൃമതിയായ യുവതിയെ സ്‌നേഹം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ കൊണ്ടുപോയി അട്ടപ്പാടിയില്‍െ റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലാണ് ഷമീം അറസ്റ്റിലായത്. പീഡനക്കേസിലെ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍വെച്ചാണ് തൂങ്ങി മരിച്ചത്. കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കഴിഞ്ഞ 28നാണ് ഷമീം അറസ്റ്റിലാകുന്നത്. 31 കൊവിഡ് സ്ഥിരീകരിച്ച ഷമീമിനെ മഞ്ചേരി കോഴിക്കോട് റോഡിലെ സിഎഫ്എല്‍സിടി സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ അര്‍ഡിഒ ഇന്‍ക്വസ്റ്റ് ചെയ്യുന്ന മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭര്‍തൃമതിയുമായ യുവതിയെ സ്‌നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോര്‍ട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതിയായിരുന്ന ഷമീം.
. കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയായ ഇയാള്‍ കോവിഡ് പോസിറ്റീവ് ആയതോടെയാണ് മഞ്ചേരിയിലേക്കു കൊണ്ടുപോയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *