നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ടെന്ന് ശോഭ സുരേന്ദ്രന്‍

Breaking Politics

കോഴിക്കോട്: സജീവ രാഷ്ട്രീയത്തില്‍നിന്ന് താല്‍കാലികമായി മാറി നില്‍ക്കുന്ന തനിക്ക് നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ്
ശോഭ സുരേന്ദ്രന്‍. എന്നാല്‍ പറയാനുള്ളതെല്ലാം പിന്നെ പറയാമെന്നും മുതിര്‍ന്ന ശോഭാ സുരേന്ദ്രന്‍
പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.
ഇന്ന് ഉച്ചയ്ക്കാണ് ശോഭ സുരേന്ദ്രന്‍ ശ്രീധരന്‍ പിള്ളയെ കാണുന്നതിനായി കോഴിക്കോടെത്തിയത്. സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തില്‍ ശോഭസുരേന്ദ്രനും പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചക്കൊടുവിലാണ് ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ ദുഃഖമില്ലെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്ഥാനമോഹി ആയിരുന്നെങ്കില്‍ ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു വാര്‍ഡ് മെമ്പര്‍ പോലുമില്ലാത്ത കാലത്താണ് ഞാന്‍ ബിജെപിയില്‍ വന്നത്. അതു കൊണ്ട് തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതില്‍ തനിക്ക് സങ്കടമില്ല. നിരവധി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനുണ്ട്. അവ വിശദമായി പിന്നീടൊരിക്കല്‍ പറയാമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ബിജെപിയില്‍ വിഭാഗീയതയും പിണക്കങ്ങളും സജീവമായി നില്‍ക്കെയാണ് ശോഭസുരേന്ദ്രന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ശ്രീധരന്‍ പിള്ളയുടെ കോഴിക്കോട്ടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇന്ന് ഉച്ചയോടെയാണ് ശോഭ സുരേന്ദ്രന്‍ ശ്രീധരന്‍ പിള്ളയുടെ കോഴിക്കോട്ടെ വസതിയില്‍ എത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂറിലധികം നീണ്ടതായിരുന്നു.
ബിജെപി സംസ്ഥാന പ്രിസഡണ്ടായി കെ സുരേന്ദ്രന്‍ സ്ഥാനമേറ്റെടുത്തതിനെ ചൊല്ലി സംസ്ഥാനത്തെ ബിജെപിയില്‍ വലിയ വിഭാഗീയത നിലനില്‍ക്കുന്നതിനിടയില്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായുള്ള ശോഭ സുരേന്ദ്രന്റെ കൂടിക്കാഴ്ച വലിയ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും കെ സുരേന്ദ്രന്‍ സംസ്ഥാന പ്രിസിഡണ്ടായതിനെതിരെ പരസ്യമായി രംഗത്തു വന്ന നേതാവ് കൂടിയാണ് ശോഭ സുരേന്ദ്രന്‍.
കെ സുരേന്ദ്രന്‍ പ്രസിഡണ്ടായതിന് ശേഷം ബിജെപിയുടെ പൊതു പരിപാടികളിലോ ചാനല്‍ ചര്‍ച്ചകളിലോ മറ്റുവേദികിലോ ശോഭസുരേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ കോഴിക്കോടെത്തി ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.അതേ സമയം ശ്രീധരന്‍ പിള്ളയുടെ ക്ഷേമം അന്വേഷിക്കാനാണ് താന്‍ കോഴിക്കോട് എത്തിയത് എന്നാണ് ശോഭ സുരേന്ദ്രന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *