ശത്രുവിനെ അവരുടെ സങ്കേതത്തില്‍ പോയി വകരുത്താന്‍ ഇന്ന് ഇന്ത്യന്‍സൈന്യം സജ്ജം: മോദി

Breaking India News

ഡല്‍ഹി: ശത്രുവിനെ അവരുടെ സങ്കേതത്തില്‍ പോയി വകരുത്താന്‍ ഇന്ന് ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. ദീപാവലി ദിനം സൈനികര്‍ക്കൊപ്പം ആഘോഷിച്ച് പ്രസംഗിക്കുകയായിരുന്നു മോദി. പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയായിരുന്നു മോദിയുടെ പ്രസംഗം. ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ശൗര്യം പ്രകടിപ്പിച്ചു. പാക്കിസ്ഥാന് സൈന്യം തക്ക മറുപടി നല്‍കി. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി സൈനികര്‍ക്ക് ആശംസകള്‍ നേരുന്നവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.സൈനികര്‍ക്കൊപ്പമാണ് നരേന്ദ്ര മോദി ദീപവലി ആഘോഷിച്ചത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സിയാച്ചിനില്‍ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമര്‍ശിച്ചു. പക്ഷേ സൈനികരാണ് രാജ്യത്തിന്റെ സമ്പത്താണ് താന്‍ കരുതുന്നതെന്നും ജവാന്മാര്‍ക്കൊപ്പമുള്ളപ്പോഴാണ് തന്റെ ദീപാവലി ആഘോഷം പൂര്‍ണ്ണമാകുന്നതെന്നും മോദി പറഞ്ഞു. മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്നേഹവും അവര്‍ക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷിച്ച മുഖം കാണുമ്പോള്‍ തന്റെ സന്തോഷവും ഇരട്ടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.ലോംഗെവാല ഇന്ത്യന്‍ സൈന്യം വലിയ ശൗര്യം പ്രകടിപ്പിച്ചു. പാക്കിസ്ഥാനെതിരെ നമ്മുടെ സൈന്യം ആഞ്ഞടിച്ച് തക്ക മറുപടി നല്‍കി. ലോംഗെവാല യുദ്ധം നമ്മുടെ സൈനിക ശേഷി തെളിയിക്കുന്നതായിരുന്നുവെന്നും മോദി പറഞ്ഞു.സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേതെന്നും അതിര്‍ത്തിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളെയും പോലെ പ്രതിരോധരംഗത്തെയും സ്വയംപര്യാപ്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *