കഞ്ചാവ് കടത്തിന് സാമ്പത്തികസഹായവും പ്രതികളെ ഒളിപ്പിക്കലും: മൂവര്‍സംഘം അറസ്റ്റില്‍

Breaking Crime

മലപ്പുറം: ആന്ധ്രയില്‍നിന്ന് പച്ചക്കറി വണ്ടിയില്‍ കഞ്ചാവെത്തിക്കുന്നതിന് പിന്നിലെ മൂവര്‍ സംഘം അറസ്റ്റില്‍.സംഘത്തിന് സാമ്പത്തിക സഹായം നല്‍കുകയും, രക്ഷപ്പെട്ട് പ്രതികളെ ഒളിവില്‍താമസിപ്പിക്കുകയും ചെയ്ത മൂവര്‍ സംഘം മലപ്പുറത്ത് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് മലപ്പുറം ചാപ്പനങ്ങാടിയില്‍ വച്ച് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് മയക്കുമരുന്ന് മാഫിയയില്‍ ഉള്‍പ്പെട്ട കരിപ്പൂര്‍ പുളിയം പറമ്പ് കല്ലന്‍ കണ്ടി റഫീഖ് (30), കൊണ്ടോട്ടി അന്തിയൂര്‍കുന്ന് കുന്നേക്കാട്ട് തെഞ്ചേരി കുത്ത് മുഹമ്മദ് മുജീബ് റഹ്മാന്‍, കൊണ്ടോട്ടി അന്തിയൂര്‍ കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര്‍ എന്നിവരെ് നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി ഷംസിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റിനര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട 8പേര്‍ നേരത്തെ പിടിയിലായി റിമാന്റില്‍ കഴിഞ്ഞു വരികയാണ്. ആന്ധ്രയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്തികൊണ്ടു വന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും കഞ്ചാവ് കൊണ്ടുവരുന്നതിന് സാമ്പത്തിക സഹായം നല്‍കുകയും സംഭവദിവസം സ്ഥലത്തു നിന്നും രക്ഷപ്പെട 3 പ്രതികളെ പോലീസിന്റ കൈളില്‍ നിന്നുംരക്ഷപ്പെടുത്തി ഒളിവില്‍ താമസിക്കാന്‍ ഉള്ള സഹായം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ റഫീഖിനെ 3 വര്‍ഷം മുന്‍പ് 110 കിലോ കഞ്ചാവുമായി ആന്ധ്രയിലെ വിശാഖപട്ടണത്ത് പിടികൂടിയിരുന്നു’ ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്.കൂടാതെ ഇയാളുടെ പേരില്‍ കോഴിക്കോട് കളവുകേസും കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗര്‍ പിടിച്ചതിനും കേസുകള്‍ ഉണ്ട്. ഇനിയും ഈ കേസില്‍ പ്രതികളെ പിടികൂടാനുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ പ്രതികള്‍ക്ക് കഞ്ചാവു കടത്തികൊണ്ടുവരുന്നതിന് സാമ്പത്തികമായും മറ്റും സഹായം ചെയ്ത പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ‘ഡി.വൈ.എസ്.പി: പി.പി. ഷംസ് കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എംബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റിനര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ് ,സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത് , പി. സഞ്ജീവ് ,സിയാദ് കോട്ടാല എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *