മുംബൈ അധോലോകത്തിന്റെ കഥപറയുന്ന മോഹന്‍ലാലിന്റെ എമ്പുരാനില്‍ സഞ്ജയ് ദത്തും ?

Breaking News

ദുബായ്: മുംബൈ അധോലോകത്തിന്റെ കഥപറയുന്ന മോഹന്‍ലാലിന്റെ എമ്പുരാനില്‍
സഞ്ജയ് ദത്ത് പ്രധാനവില്ലനായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലും സഞ്ജയ് ദത്തുമായുള്ള ഫോട്ടോ വീണ്ടും വൈറലാകുമ്പോള്‍ ചര്‍ച്ചകളിക്കു വരുന്ന എമ്പുരാന്‍ എന്ന പൃഥ്വിരാജ് ചിത്രമാണ്. മോഹന്‍ലാലിന്റേയും സഞ്ജയ് ദത്തിന്റേയും സുഹൃത്തായ സമീര്‍ ഹംസയുടെ സാന്നിധ്യത്തില്‍ നടന്നത് അസാധാരണ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിനെ കണ്ട് നന്മകള്‍ നേര്‍ന്ന് ലാല്‍ ഇന്നലെ തന്നെ കൊച്ചിയില്‍ എത്തുകയും ചെയ്തു. ദൃശ്യം രണ്ട് എന്ന ചിത്രം പൂര്‍ത്തിയാക്കി ചെറിയ ഇടവേളയ്ക്കാണ് ലാല്‍ ദുബായില്‍ എത്തിയത്. സുഹൃത്തായ സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ആവേശം ഏറ്റുവാങ്ങാന്‍ ഐപിഎല്‍ സ്റ്റേഡിയത്തിലും എത്തി. ഏഷ്യാനെറ്റ് ചാനലിന്റെ തലവനായ മാധവന്റെ ആഗ്രഹ പ്രകാരമായിരുന്നു അത്. അതിന് ശേഷമാണ് സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കാനുള്ള തീരുമാനം. അങ്ങനെ ദീപാവലി രാത്രി സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ളാറ്റില്‍ എത്തുകയായിരുന്നു മോഹന്‍ലാല്‍. സുഹൃത്തായ സമീര്‍ ഹംസയ്ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ സന്ദര്‍ശനം. സമീറും സഞ്ജയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. മോഹന്‍ലാലുമായും സമീറിന് അടുത്ത ബന്ധമുണ്ട്. അങ്ങനെ ലാലും സഞ്ജയും നല്ല സുഹൃത്തുക്കളുമായ
സഞ്ജയുടെ ഫ്ളാറ്റിലെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത മോഹന്‍ലാല്‍ ഏറെ നേരം താരത്തിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവിട്ടു. ആഘോഷങ്ങള്‍ക്കിടെ മനോരമയും അമ്മയും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ ഹിന്ദി ഗാനം ആലപിക്കുന്ന വിഡിയോ സഞ്ജയ് കണ്ടു. താരത്തിന്റെ പാട്ടിനെ അഭിനന്ദിക്കുകയും അതു പോലെ ഒന്നു പാടാന്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അടിച്ചു പൊളിച്ചായിരുന്നു മടക്കം.
കാന്‍സര്‍ ചികില്‍സയ്ക്കുശേഷം സാധാരണജീവിതത്തിലേക്കുള്ള മടങ്ങി വരവിലാണ് സഞ്ജയ് ഇപ്പോള്‍. ഓഗസ്റ്റ് 11നാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത്. കെജിഎഫ് 2 ന്റെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ചികില്‍സയ്ക്കായി ജോലിയില്‍ നിന്ന് ഇടവേള എടുക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. താമസിയാതെ തന്നെ സഞ്ജയ് ദത്ത് സിനിമയിലേക്ക് മടങ്ങി വരും. അസുഖം പൂര്‍ണ്ണമായും സഞ്ജയ് ദത്തിനെ വിട്ടകലുന്നുവെന്നാണ് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
മുംബൈ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സഞ്ജയ് ദത്തിനെ ഒരവസരത്തില്‍ മോഹന്‍ലാല്‍ പിന്തുണച്ച് വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് വിവാദങ്ങള്‍ ഉയര്‍ത്തിയത്. ലഫ്.കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതികളെ സഹായിച്ചകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സഞ്ജയ് ദത്തിനെ പിന്തുണച്ചത് ചോദ്യം ചെയ്തായിരുന്നു വിവാദം.
എമ്പുരാന്റെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ അധീരയും ഉണ്ടാവുമോയെന്ന തരത്തിലാണ് ചര്‍ച്ചകള്‍. മൈസൂരിലെ കൂടിക്കാഴ്ചയ്ക്ക് സഞ്ജയ് ദത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെയായാണ് ചര്‍ച്ചയും തുടങ്ങിയത്. ഇപ്പോഴിതാ ദുബായില്‍ താരമെത്തുമ്പോള്‍ അത് ഉറപ്പിക്കുകയാണ് ആരാധകര്‍.എമ്പുരാനിലൂടെയല്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ എമ്പുരാനിലേക്ക് എത്താന്‍ പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ കോവിഡ് എല്ലാം മാറ്റിമറിച്ചു. അതുകൊണ്ട് തന്നെ എമ്പുരാനും വൈകും. അതിന് മുമ്പ് സഞ്ജയ് ദത്ത് രോഗത്തെ അതജീവിക്കുമെന്നാണഅ ലാലിന്റെ പ്രതീക്ഷ. മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് എമ്പുരാന്‍ ഒരുങ്ങുക. അതുകൊണ്ട് തന്നെ ഹിന്ദി സംസാരിക്കുന്ന വില്ലനായാകും സഞ്ജയ് ദത്ത് എത്തുകയെന്നും സൂചനയുണ്ട്. ബിഗ് ബ്രദര്‍ എന്ന സിനിമയ്ക്കിടെ പ്രേക്ഷകരുടെ ആകാംഷ ഉയര്‍ത്തി ബോളിവുഡ്’ഖല്‍നായക്’സഞ്ജയ് ദത്തുമൊന്നിച്ചുള്ള ഒരു ചിത്രം മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കു വച്ചിരുന്നു.. ബാബാ സഞ്ജയ് ദത്തിനൊപ്പം എന്നു മാത്രമാണ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.ബോളിവുഡില്‍ സഞ്ജയുടെ വിളിപ്പേരാണ് ബാബ. മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷ അന്ന് ചര്‍ച്ചയായി. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടിയായിരുന്നില്ല ആ കൂടിക്കാഴ്ച. അത് എമ്പുരാന്റെ മുന്നൊരുക്കമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *