സൂര്യയുടെ പുതിയ സിനിമയില്‍ അത്ഭുതപ്പെടുത്തിയ ആ നടി മലപ്പുറത്തുകാരി വര്‍ഷ നായര്‍

Breaking Entertainment News

സൂര്യയുടെ പുതിയ സിനിമയില്‍ അത്ഭുതപ്പെടുത്തിയ ആ നടി മലപ്പുറം പൊന്നാനിക്കാരി. സൂരരൈ പോട്ര്’ ലെ അവസാനം ഭാഗത്തില്‍ കിടിലന്‍ പെര്‍ഫോമന്‍സിലൂടെ ആരാധകരെ വിസ്മയിപ്പിച്ച കഥാപാത്രം അഭിനയിച്ച് യുവതിയെ ഇന്റര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കൊന്നും ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.
അവസാനമാണ് ഇത് മലപ്പുറം പൊന്നാനിക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തമിഴ് സിനിമയില്‍ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ് സൂര്യ നായകനായ സൂരരൈ പോട്ര്. അഭിനയ മികവ് കൊണ്ട് ഓരോത്തരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമ ഇതിനോടകം പ്രേക്ഷകപ്രശംസ നേടി കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ നിറയുകയാണ്. ഇക്കൂട്ടത്തിലൊരാളാണ് സിനിമയുടെ ക്ലൈമാക്‌സില്‍ എത്തുന്ന പൈലറ്റ്. സിനിമയുടെ എന്‍ഡ് ടൈറ്റില്‍ കാര്‍ഡ് കാണിക്കുന്ന നിമിഷങ്ങളിലാണ് വിമാനത്തില്‍ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്.
‘ഈ പെണ്‍കുട്ടിയാണോ വിമാനം പറത്തിയത്’ എന്ന് ഉര്‍വശിയുടെ കഥാപാത്രം അമ്പരപ്പോടെ ചോദിക്കുന്ന ചോദ്യം അകമ്പടിയായാണ് ഇവരെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവരെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സിനിമാ ആരാധകര്‍. ഈ അന്വേഷണം എത്തി നില്‍ക്കുന്നത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലും.. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൈലറ്റാണ് വര്‍ഷ നായര്‍ എന്ന ഈ യുവതി. ഇന്‍ഡിഗോയിലെ പൈലറ്റാണ് വര്‍ഷ. ഭര്‍ത്താവ് ലോഗേഷ് എയര്‍ ഇന്ത്യയില്‍ പൈലറ്റും. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ചാണ് വര്‍ഷ ഈ സിനിമയിലേക്ക് എത്തുന്നത്.
പൊന്നാനിയിലെ വര്‍ഷയുടെ കുടുംബം ഇപ്പോള്‍ താമസം ചെന്നൈയിലാണ്. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന് ശേഷം വരുന്ന പൈലറ്റായ പെണ്‍കുട്ടി ആരെന്ന് തിരഞ്ഞ് സൂരരൈ പോട്ര് ആരാധകരാണ് വര്‍ഷയുടെ ഈ വിവരങ്ങള്‍ കണ്ടെത്തിയത്. എയര്‍ ഡെക്കാന്‍ എന്ന ലോ ബഡ്ജറ്റ് എയര്‍ലൈന്‍സ് സ്ഥാപകനായ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥ് എഴുതിയ ആത്മകഥ ‘സിംപ്ലി ഫ്‌ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കി സംവിധായിക സുധ കൊങ്ങര ഒരുക്കിയ സൂരരൈ പോട്ര് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇതിനകം നിരൂപകരും പ്രേക്ഷകരും പുകഴ്ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *