നിലമ്പൂര്‍ ഉള്‍ക്കാട്ടിലെ ഗുഹക്കുള്ളില്‍ ജനിച്ച വിനോദ് ഇനി ഐ.എ.എസ് പഠനത്തിലേക്ക്

Breaking News

മലപ്പുറം: നിലമ്പൂരിലെ ഉള്‍ക്കാട്ടിലെ ഗുഹക്കുള്ളില്‍ ജനിച്ച ചോലനായ്ക്ക ആദിവാസി യുവാവായ വിനോദ് ഐ.എ.എസ് പഠനത്തിലേക്ക്. പി.എച്ച്.ഡി പഠനത്തോടൊപ്പം തന്നെയാണ് ഐ.എ.എസ് പഠിക്കാനും വിനോദ് ഒരുങ്ങുന്നത്. നിലമ്പൂര്‍ മാഞ്ചീരി ഉള്‍ക്കാട്ടിലെ ഗുഹയില്‍ ജനിച്ച വിനോദ് കുസാറ്റില്‍ചേര്‍ന്ന് എം.ഫില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോട് കൂടി കൂസാറ്റില്‍ പി.എച്ച്.ഡിക്കും ചേര്‍ന്നിരുന്നുഒ. ഇതിനിടയിലാണ് മുമ്പ് ഉപേക്ഷിച്ച ഐ.എ.എസ് സ്വപ്നം വീണ്ടും ഉണ്ടായത്. ചോലനായ്ക്ക വിഭാഗങ്ങളില്‍നിന്നും വിദ്യഭ്യാസപരമായി മുന്നേറിവന്ന വിനോദിന്റെ കഴിവുകള്‍ മനസ്സിലാക്കിയ അബ്‌സൊല്യൂട്ട് ഐ.എസ്.എസ് അക്കാദമി വിനോദിന്റെ ഐ.എ.എസ് പഠനത്തിനാവശ്യമായ മൂഴുവന്‍ തുകയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ഇക്കാര്യം അക്കാഡമി അക്കാഡമി മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ജോബിന്‍ എസ്. കൊട്ടാരം വിനോദുമായി സംസാരിച്ചു.
തുടക്കം ചില സംശയങ്ങളുണ്ടായിരുന്നെങ്കിലും മലയാളത്തില്‍ ഐ.എസ്.എസ് പരീക്ഷ എഴുതാനുള്ള മുഴുവന്‍ സജീകരണങ്ങള്‍ ഒരുക്കാമെന്നും, ആവശ്യമായ മറ്റു സഹായങ്ങളും നല്‍കാമെന്നും വാഗദ്ാനം ചെയ്തതോടെ വിനോദും ഏറെ സന്തോഷത്തിലാണ്.
ഐ.എ.എസ് എന്ന മോഹംനേരത്തെ ഉണ്ടായിരുന്ന വിനോദ് പി.എച്ച്.ഡി പഠനത്തോടൊപ്പം തന്നെ ഇനി ഐ.എ.എസിനും പഠിക്കാനുള്ള ഒരുക്കത്തിലാണ്.
1.40ലക്ഷത്തോളം വരുന്ന ഫീസ് അക്കാഡമി വിനോദിന് വേണ്ടി മുടക്കുന്നതോടൊപ്പം തന്റെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ഐ.എ.എസ് ഉദ്യോഗസ്ഥരുമായി പ്രത്യേകമായി സംസാരിക്കുന്നതിനും വിനോദിന് അവസരമൊരുക്കും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും സെന്‍ട്രല്‍ ടാക്‌സ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ജോയിന്റ് കമ്മിഷണറുമായ എസ്. ശിവപ്രസാദാണ് ഇതുസംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയതെന്നും വിനോദിന് ഐ.എ.എസ് നേടാനുള്ള പൂര്‍ണസാധ്യതകളുണ്ടെന്ന പൂര്‍ണവിശ്വാസമുണ്ടെന്നും ജോബിന്‍ എസ്. കൊട്ടാരം പറഞ്ഞു. ഏഷ്യയിലെ ഏക ഗുഹാവാസികളും നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ചോലനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള വിനോദിന്റെ വിദ്യാഭാസപരമായ മുന്നേറ്റം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്് നേരത്തെ മുതല്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാവുക എന്നത് വിനോദിന്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് പലവിധകാരണങ്ങള്‍ ഇവ നടക്കാതെ പോയി. തുടര്‍ന്നാണ് വീണ്ടും
ഇതിന് അവസരം ലഭിച്ചത്. രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറില്‍ താഴെയുള്ള ഗുഹാവാസികളാണു ചോലനായ്ക്കര്‍. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. വിനോദിന് അഞ്ചുവയസുള്ളപ്പോഴാണ് കുടുംബം നാട്ടിന്‍പുറത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്. ബാല്യത്തില്‍ കാട്ടുവിഭവങ്ങള്‍ മാത്രമായിരുന്നു വിനോദിന്റെ ഭക്ഷണം. നിലവില്‍ അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാഡമിയില്‍ പഠിക്കുന്ന നാലുപേര്‍ ഭിന്നശേഷിയുള്ളവരാണ്. രണ്ടുപേര്‍ കാഴ്ച്ചയില്ലാത്തവരാണ്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരെ ഇന്ത്യന്‍സിവില്‍ സര്‍വീസിലെത്തിക്കുക എന്ന ഒരു സാമൂഹിക സംരഭംകൂടിയാണ് അക്കാഡമി ലക്ഷ്യംവെക്കുന്നതെന്നും ജോബിന്‍ എസ്. കൊട്ടാരം പറഞ്ഞു.ഓരോ സമൂഹത്തില്‍നിന്നും ഇത്തരത്തില്‍ ഓരോരുത്തര്‍ മുന്നോട്ടുവരുമ്പോള്‍ അതിലൂടെ അവരുടെ സമൂഹവും ഉന്നതിയിലേക്കുയരുമെന്നാണ് തന്റെ കാഴ്ച്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയിലൂടെ ഐ.എ.എസ് പഠിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പത്തുവര്‍ഷത്തോളം മുമ്പാണ് അബ്‌സൊല്യൂട്ട് ഐ.എസ്.എസ് അക്കാദമി രൂപംകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *