ആളുകള്‍ക്ക് അറിയേണ്ടത് കമല ഹാരിസിന്റെ മതത്തെ കുറിച്ച്, മറിച്ച് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാവാനൊരുങ്ങുന്ന 55കാരിയുടെ കഴിവുകളെ കുറിച്ചല്ല

Breaking International Politics

വാഷിങ്ണ്‍: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റാവാനുള്ള ഒരുക്കത്തിലാണ് ഒരു ഇന്ത്യന്‍വനിത. യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ(55) പുകഴ്ത്തി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് കമലയെ കൂടുതല്‍ ആളുകള്‍ അറിയുന്നത്. തിങ്കളാഴ്ചയാണ് ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ട്വീറ്റിലാണ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തിയത്. കമല ഹാരിസ് നിരവധി നേട്ടങ്ങള്‍ തന്റെ ജീവിതത്തില്‍ നേടിയിട്ടുണ്ടണ്ടെങ്കിലും ആളുകള്‍ക്ക് പക്ഷേ, കമല ഹാരിസിനെക്കുറിച്ച് ഏറ്റവുമാദ്യം
അറിയേണ്ടത് ആവരുടെ മതമാണ്. കമല ഹാരിസ് ഏത് മതത്തില്‍പ്പെട്ട ആളാണെന്നാണ് ഇന്റര്‍നെറ്റില്‍ തിരഞ്ഞ ഭൂരിഭാഗം ആളുകള്‍ക്കും അറിയേണ്ടത്. ഹാരിസ് മുസ്ലിംനാമമായി ഉപയോഗിക്കുന്നതും, കമല ക്രിസ്ത്യന്‍ പേരും കൂടിയായതാണ് പലര്‍ക്കും സംശയതോന്നാനിടക്കിയത്.


ഭരണഘടനാ സംരക്ഷണത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി പോരാടുന്ന ആളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് എന്നാണ് ബറാക് ഒബാമ പറഞ്ഞത്. ഒരു വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക എന്നത് ഒരു പ്രസിഡന്റ് ആദ്യം എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ്. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ തെരഞ്ഞെടുത്തത് ബൈഡന്റെ മികച്ച തീരുമാനമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.


‘വളരെകാലമായി പരിചയമുള്ള വ്യക്തിയാണ് കമല. തന്റെ ദൗത്യത്തിന് വേണ്ടി അവര്‍ പൂര്‍ണ സജ്ജമാണ്. ഭരണഘടനാ സംരക്ഷണത്തിനുവേണ്ടിയും പാവപ്പെട്ടവര്‍ക്കും വേണ്ടിയും സമൂഹത്തിന്റെ ശരിയായ മാറ്റത്തിനു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ ജീവിതം മാറ്റിവെച്ച വ്യക്തിയാണവര്‍. വിശ്വസ്തയായ ജനസേവകയും നേതാവും ആണെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.ബൈഡന് കരുത്തുറ്റ ഒരു പങ്കാളിയായിരിക്കും കമലയെന്ന് നേരത്തെ ഹിലരി ക്ലിന്റനും പറഞ്ഞിരുന്നു.


എന്നാല്‍ ഭ്രാന്തിളകിയ തീവ്ര ഇടതുപക്ഷക്കാരി എന്നാണ് ട്രംപ് കമലയെ വിശേഷിപ്പിച്ചത്. ട്രംപിന്റെ ഈ പരാമര്‍ശം ഏറെ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തിരുന്നു.
യു എസിന്റെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയാണ് കമല. നിരവധി നേട്ടങ്ങള്‍ കമലയുടെ പേരില്‍ നിലവിലുണ്ട്. യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് കമല ഹാരിസ്. കാലിഫോര്‍ണിയയിലെ കറുത്ത വംശജയായ ആദ്യ അറ്റോര്‍ണി ജനറല്‍ ആയിരുന്നു അവര്‍. ഈ പദവി കൈകാര്യം ചെയ്ത ആദ്യത്തെ സ്ത്രീയും അവര്‍ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *