കടയില്‍പോകുന്ന പയ്യനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ 61കാരന്‍ അറസ്റ്റില്‍

Breaking Crime

അടൂര്‍: പത്തും ഇരുപതും രൂപ നല്‍കി കടയില്‍പോകുന്ന പയ്യനെ വശത്താക്കി പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന വയോധികന്‍ പിടിയില്‍. താമസ സ്ഥലത്തിനടുത്തുള്ള കടയിലേക്കു പോകുന്ന തമിഴ് ബാലനെയാണ് ഇത്തരത്തില്‍ ചെറിയ പൈസ നല്‍കി വശത്താക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കേസില്‍ ഒളിവില്‍ പോയ ഗോപനിലയം വീട്ടില്‍ ഗോപിനാഥ കുറുപ്പിനെ (61)യാണ് ഇന്‍സ്‌പെക്ടര്‍ യു. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. സ്വന്തമായി വീടുള്ള കുറുപ്പ് കഴിഞ്ഞ 42 വര്‍ഷമായി ഡ്രൈവറാണ്. തികഞ്ഞ മദ്യപാനിയായിരുന്ന കുറുപ്പ് കുടുംബവുമായി അകല്‍ച്ചയിലായിരുന്നു.പറക്കോട്ടും ഏഴംകുളത്തുമുള്ള കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്ന കുറുപ്പ് അതുവഴി പോകുന്ന സ്ത്രീകളെ അശ്ലീലം കാണിക്കുന്നതും പതിവാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഏഴംകുളം പ്ലാന്റേഷന്‍ ജങ്ഷനില്‍ ഉള്ള ഹാര്‍ഡ്വെയര്‍ കടയുടെ പുറകിലേക്ക് കുറുപ്പ് കിടപ്പ് മാറ്റിയിരുന്നു. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ നിന്നും പ്ലാന്റേഷന്‍ മുക്കില്‍ താമസമാക്കിയ തമിഴ് ബാലനെ ഇതിനിടയില്‍ കാണാന്‍ ഇടയായി. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ കുട്ടി പതിവായി ജങ്ഷനില്‍ പോകുന്ന വഴി കുറുപ്പിന്റെ അടുത്തു കൂടി പലതവണ കടന്ന് പോയിരുന്നു. അങ്ങനെ പരിചയമായപ്പോള്‍ പത്തും ഇരുപതും രൂപ ഇടയ്ക്കിടയ്ക്ക് കൊടുത്തു കുട്ടിയെ വശത്താക്കി.
പരിചയം മുതലെടുത്ത് കുറുപ്പ് കിടക്കുന്ന കടയുടെ പുറകിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ നാട്ടുകാരില്‍ ആരോ ഇത് കാണാനിടയാവുകയും വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിയെടുത്തു. വിവരം അറിഞ്ഞ കുറുപ്പ് രണ്ടു ദിവസം മാറി നിന്നു. തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ പോകുകയും സാധനങ്ങള്‍ എടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. വ്യക്തമായ വിവരം ലഭിച്ച പൊലീസ് പറക്കോട് നിന്നും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വന്ന് സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് ഡോക്ടറോട് പറയുകയും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുള്ളതാണ്. എസ്‌ഐ ശ്രീജിത്ത്, ബിജു ജേക്കബ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ അനുരാഗ് മുരളീധരന്‍, ഫിറോസ് കെ. മജീദ്, റോബി ഐസക്ക് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത

Leave a Reply

Your email address will not be published. Required fields are marked *