മലപ്പുറം: കോവിഡ് കാലത്തും വിമാനത്തവളങ്ങള്‍ വഴി കോടികളുടെ സ്വര്‍ണക്കടത്ത്. വിവിധ രൂപത്തിലും, വസ്തുക്കള്ക്കത്ത് ഒളിപ്പിച്ചും വരുന്ന ലക്ഷങ്ങളുടെ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും ഓരോ ദിവസങ്ങളിലും പിടികൂടുന്നത്.അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി നാലു യാത്രക്കാരെയാണ് അവസാനം കരിപ്പൂരില്‍നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇവരില്‍നിന്നും പിടികൂടിയത്.സ്വര്‍ണ്ണം ഇലക്ട്രിക് സ്വിച്ചിന്റെ സ്ക്രൂ രൂപത്തിലാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഫ്ളൈ ദുബായ് വിമാനത്തില്‍ എത്തിയ വടകര സ്വദേശികളായ മുബാറക്, അസറഫ് എന്നീ രണ്ടു യാത്രക്കാരില്‍ നിന്നായി 362 ഗ്രാം സ്വര്‍ണമാണ് ഇത്തരത്തില്‍ പിടികൂടിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് ഷാര്‍ജ വഴി എത്തിയ പാലക്കാട്ടുകാരന് ഉമ്മര്‍ എല്‍ ഇ ഡി വിളക്കിന്റെ ബാറ്ററി കവറിനുള്ളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 199 ഗ്രാം സ്വര്‍ണംമാണ് ഇയാളില്‍നിന്നും പിടികൂടിയത്.ഇതിനുപുറമെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി കാദറില്‍ നിന്ന് 87 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണം പൊടിച്ച് രാസവസ്തുക്കളുമായി ചേര്‍ത്ത് ദ്രാവക രൂപത്തിലാക്കി സുഗന്ധ ദ്രവ്യമെന്ന വ്യാജേനയാണ് കടത്താന്‍ ശ്രമിച്ച, പ്പോഴാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത് .