ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ കേരളാപോലീസിന്റെ രഹസ്യടീം

Breaking Keralam News Politics

പത്തനംതിട്ട: ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ പങ്കെടുക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ കേരളാ പോലീസിന്റെ രഹസ്യപോലീസുകാര്‍. യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പൊലീസുകാരന് നേരെ പൊട്ടിത്തെറിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍
കെ. സുരേന്ദ്രന്‍.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ എന്തുകൊണ്ടു നിങ്ങള്‍ വീഡിയോ പകര്‍ത്തുന്നില്ലെന്ന് ചോദിച്ചാണ് സുരേന്ദ്രന്‍ പോലീസുകാരെ ചോദ്യംചെയ്തത്. പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാനെത്തിയ സുരേന്ദ്രന്‍ ആദ്യം തിരുവല്ലയിലെ യോഗങ്ങളിലാണ് പങ്കെടുത്തത്. പെരിങ്ങര പഞ്ചായത്തിലായിരുന്നു ആദ്യ യോഗം. ഇവിടം മുതല്‍ രഹസ്യപോലീസിന്റെ നിരീക്ഷണം സംസ്ഥാന അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തിരുവല്ല ശ്രീ വല്ലഭക്ഷേത്രത്തിന് സമീപമുള്ള ഹാളിലായിരുന്നു രണ്ടാമത്തെ യോഗം. കുറ്റുര്‍ ശബരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് സുരേന്ദ്രന്‍ ഈ കാര്യമായി ശ്രദ്ധിച്ചത്.
തുടര്‍ന്ന് വേദിയില്‍ിന്നും പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്തത്. അനുവാദമില്ലാതെ ബിജെപി യോഗത്തില്‍ നുഴഞ്ഞു കയറിയതായി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ നിങ്ങള്‍ റെക്കോഡ് ചെയ്യാറുണ്ടോ? ഒരെണ്ണമാണെങ്കില്‍ പോട്ടേന്ന് കരുതാം. താന്‍ പോകുന്നതിന് പിന്നാലെയെല്ലാം നടക്കുന്നത് എന്തിനാണെന്നും ആരു പറഞ്ഞിട്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. പൊതുയോഗമാണെങ്കിലും പാര്‍ട്ടിയുടെ യോഗമാണെങ്കിലും പൊലീസ് നിരീക്ഷിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ജില്ലയിലും താനിത് കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അബ്ദുള്ളക്കുട്ടിയോ ഏതെങ്കിലും നേതാവോ കാരണമല്ല, മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടാണ് മതന്യൂനപക്ഷങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ ആളുകള്‍ മത്സരിക്കാന്‍ വന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദം തദ്ദേശം -2020ല്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *