രാഹുല്‍ഗാന്ധിക്ക് പണികൊടുത്ത നിലമ്പൂര്‍ കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് രാജിവെച്ചു

Breaking News Politics

മലപ്പുറം: നിലമ്പൂരില്‍ വിതരണം ചെയ്യാന്‍ രാഹുല്‍ഗാന്ധി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ വിതരണംചെയ്യാതെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് പാലൊളി മെഹ്ബൂബ് രാജിവെച്ചു.ഭക്ഷ്യക്കിറ്റ് വിതരണ ചുമതലയുണ്ടായിരുന്ന നിലമ്പൂര്‍ കോണ്‍ഗ്രസ് മുന്‍സിപ്പല്‍ പ്രസിഡന്റ് പാലൊളി മെഹ്ബൂബാണ് രാജിവെച്ചത്.വൈസ് പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജിനാണ് പകരം ചുമതല.
രാഹുല്‍ ഗാന്ധി എം.പി. യും മറ്റും പ്രളയകാലത്ത് വിതരണം ചെയ്യാനായി നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയെ ഏല്‍പ്പിച്ച ഭക്ഷ്യ കിറ്റുകളാണ് കഴിഞ്ഞ ദിവസം പുഴുവരിച്ച് നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഡി.സി.സി. അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെ.പി.സി.സി. നിയോഗിക്കുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഡി.സി.സി. നേതൃത്വം കെ.പി.സി.സി.ക്കും എ.ഐ.സി.സി.ക്കും കത്ത് നല്‍കിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലൊളി മഹ്ബൂബ് രാജിവെച്ചത്. നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖം രക്ഷിക്കാനാണ് രാജിയെങ്കിലും കോണ്‍ഗ്രസിന് സംഭവത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നഗരസഭയിലെ തെക്കുംമ്പാടം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൂടിയാണ് പാലൊളി മെഹ്ബൂബ്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നിലമ്പൂര്‍ ജനതയ്ക്ക് വിതരണം ചെയ്യാനായി വയനാട് ലോക്‌സഭാ മണ്ഡലം എംപി രാഹുല്‍ ഗാന്ധി നല്‍കിയതടക്കമുള്ള ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റുകളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊറ്റാഴ്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തികളാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത് . ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, വീട്ടു ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയിലുള്ളത്. രാഹുല്‍ഗാന്ധി എംപിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റുജില്ലകളില്‍ നിന്ന് വിതരണത്തിനെത്തിച്ച അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടികിടപ്പുണ്ട്. സംഭവം
ശ്രദ്ധയില്‍പെട്ടയുടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടമുറി പൂട്ടിയെങ്കിലും രാത്രിയോടെ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും കെ എന്‍ ജി റോഡ് ഉപരോധിക്കുകയുമായിരുന്നു. കിറ്റുകള്‍ കോണ്‍ഗ്രസ് പൂഴ്ത്തിവെച്ചതാണെന്നാണ് സി പി എം ആരോപണം . അതേ സമയം
സംഭവത്തില്‍ സി പി എം ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പെടുപ്പിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എം പി യുടെ ഭക്ഷ്യ കിറ്റുകള്‍ യഥാസമയം വിതരണം ചെയ്തിരുന്നതായും മഴ നനഞ്ഞ് ഉപയോഗ ശൂന്യമായതാണ് വിതരണം ചെയ്യാതെ മാറ്റിവെച്ചതെന്നും ഇത് വിവാദമാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നുമാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ്, മുന്‍സിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലൊളി മഹ്ബൂബ് എന്നിവര്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും വീഴ്ച്ചകണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാക്കുമെന്നും വി വി പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു. മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലൊളി മെഹ്ബൂബ് രാജിവെച്ചെങ്കിലും ഡി സി സി അന്വേഷണം തടര്‍ന്നേക്കും. പാര്‍ട്ടി തലത്തില്‍ നടപടിക്ക് സാധ്യത മുന്നില്‍ കണ്ടതോടെയാണ് രാജിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *