താന്‍ മറഡോണയുടെ മകനാണെന്ന് 19കാരനായ കൗമാരക്കാരന്‍

Breaking Keralam Politics

താന്‍ മറഡോണയുടെ മകനാണെന്ന് പറഞ്ഞ് 19കാരനായ കൗമാരക്കാരന്‍ രംഗത്ത്. സാന്റിയാഗോലാറ എന്ന 19കാരനാണ് തന്റെ പിതാവ് മറഡോണയാണെന്ന് അവകാശവാദവുമായി എത്തിയത്. തന്റെ പിതൃത്വം തെളിയിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ശരീരം പുറത്തെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും 19കാരന്‍ ആവശ്യപ്പെട്ടു. ഡീഗോ മറഡോണയുടെ സംസ്‌കരത്തിന് പിന്നാലെ, 24 മണിക്കൂറിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ സാന്റിയാഗോ ലാറ തന്റെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചു.
മറഡോണയുടെ പോസ്റ്റ്മോര്‍ട്ടം, ഡിഎന്‍എ ഫലങ്ങള്‍, മൃതദേഹം പുറത്തെടുക്കല്‍ എന്നിവ ആവശ്യപ്പെട്ട് സാന്റിയാഗോയുടെ ജന്മനഗരമായ ലാ പ്ലാറ്റയിലെ ഒരു കുടുംബ കോടതിയില്‍ രേഖാമൂലം അപേക്ഷ നല്‍കിയിരിക്കുകയാണ്. അര്‍ജന്റീനിയന്‍ ടിവിയില്‍ തന്റെ ആവശ്യം ഉന്നയിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണ് 19കാരന്‍ കോടതിയെ സമീപിച്ചത്. തന്റെ യഥാര്‍ത്ഥ പിതാവിനെ കണ്ടെത്താന്‍ 2014 ല്‍ വെറും 13 വയസ്സുള്ളപ്പോള്‍ സാന്റിയാഗോ ആരംഭിച്ച ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.ഈ കൗമാരക്കാരന്റെ മാതാവ് ഒരു ഹോട്ടലില്‍ വെയ്ട്രസ് ആയിരുന്നു. അവര്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ അര്‍ബുദം ബാധിച്ച് മരിച്ചതോടെ, അവരുടെ കാമുകനായിരുന്നു ലാറയെ വളര്‍ത്തിയിരുന്നത്. മറഡോണയുമായുള്ള രൂപ സാദൃശ്യമാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവായി ഇയാള്‍ പറയുന്നത്. ഒരു ഡി എന്‍ എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്നും ഈ കൗമാരക്കാരന്‍ പറഞ്ഞു. രക്തപരിശോധനയില്‍ പിതൃത്വം തെളിയിച്ചാല്‍ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീല്‍ മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ മരണത്തോടെ മറ്റൊരു മറഡോണ ഇലവന്‍ യുദ്ധം ആരംഭിക്കുകയാണ്. നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മില്‍ തമ്മില്‍ സ്വത്തം തര്‍ക്കം ഉയര്‍ന്നു വരികയാണ്. അടുത്തയിടെ 23 വയസ്സുള്ള ഒരു അര്‍ജന്റീനിയന്‍ യുവതി, മറഡോണയാണ് തന്റെ പിതാവെന്ന് അവകാശപ്പെട്ടുവന്നപ്പോള്‍, മറഡോണയുടെ തന്നെ മറ്റൊരു പുത്രി പറഞ്ഞത്, ഇനി
ഡീഗോ മറഡോണയ്ക്ക് സ്വന്തമായി ഒരു ഫുട്‌ബോള്‍ ടീം ഉണ്ടാക്കാമെന്നായിരുന്നു. ആ യുവതിയോടെ, മറഡോണയുടെ മക്കള്‍ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം 11 ആയിരുന്നു. മുന്‍ഭാര്യയായ ക്ലോഡിയ വില്ലാഫെനെ, ദീര്‍ഘകാലം ഒരുമിച്ചു കഴിഞ്ഞ വെറോണിക്ക ഒജേഡ എന്നിവര്‍ ഉള്‍പ്പടെ നാല് വ്യത്യസ്ത സ്ത്രീകളില്‍ ജനിച്ച രണ്ട് പുത്രന്മാരേയും മൂന്ന് പുത്രിമാരേയും മറഡോണ അംഗീകരിച്ചിരുന്നു. ക്യുബയിലെ ഒരു സ്ത്രീ, തന്റെ മൂന്നു മക്കളുടെ പിതാവ് മറഡോണയാണെന്ന അവകാശവാദം ഉയര്‍ത്തി മുന്നോട്ട് വന്നിരുന്നു. അതിനുശേഷമാണ് അര്‍ജന്റീനിയന്‍ യുവതിയായ മഗാലി ഗില്‍ താന്‍ മറഡോണയുടെ പുത്രിയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്. മറഡോണ തന്നെ അംഗീകരിക്കുകയാണെങ്കില്‍, തന്റെ കുഞ്ഞു മകള്‍ക്ക് ഒരു അപ്പൂപ്പനെ ലഭിക്കും എന്നാണ്‍’ ഒരു ടി വി താരം കൂടിയായ ഈ യുവതി അന്നുപറഞ്ഞത്. മറഡോണയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി അവര്‍ ഒരു നിയമ പോരാട്ടം കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസവിച്ച ഉടനെ മാതാവ് ഉപേക്ഷിച്ച ഈ യുവതിയെ ആരോ ദത്തെടുത്തു വളര്‍ത്തുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനു ശേഷമാണ് തന്നെ വളര്‍ത്തുന്നവര്‍ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ലെന്ന് തിരിച്ചറിഞ്ഞതും, മറഡോണയാണ് തന്റെ പിതാവെന്ന് മനസ്സിലാക്കുന്നതും എന്നാണ് ഇവരെ കുറിച്ച് ഫീച്ചര്‍ തയ്യാറാക്കിയ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ യുവതി നിശബ്ദത ഭേദിച്ച് പുറത്തുവന്നതും പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെട്ടതും. തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ലാണ് പിന്നീട് താനുമായി ബന്ധപ്പെടുന്നതെന്നും അപ്പോഴാണ് തന്റെ പിതാവ് ആരെന്ന് വെളിപ്പെടുത്തിയത് എന്നുമായിരുന്നു ആ യുവതി പറഞ്ഞത്.ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയില്‍ എത്തിയ സമയത്താണ് മറഡോണ അവിടെയുള്ള മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. 2000 ല്‍ ആയിരുന്നു ഇത്. പിന്നീട് ഫിഡല്‍ കാസ്‌ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മറഡോണ ക്യുബയില്‍ എത്തിയപ്പോള്‍ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകന്‍ പറഞ്ഞു. ഒരു ഇറ്റാലിയന്‍ മോഡലുമായുള്ള അവിഹിതത്തില്‍ ജനിച്ച മകന്‍ ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. തന്റെ മുന്‍ ഭാര്യയില്‍ മറഡോണയ്ക്ക് 32 ഉം 30 വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. കൂടാതെ മുന്‍ കാമുകിയായ വെറോണിക്ക ഒജേഡയില്‍ ഏഴുവയസ്സുകാരനായ ഒരു മകനും.

Leave a Reply

Your email address will not be published. Required fields are marked *