കരുണയില്ലാത്ത അധികൃതര്‍
കൈയ്യൊഴിഞ്ഞ തെരുവുനായക്ക്
ചികിത്സയിലൂടെ പുതുജീവന്‍
സമ്മാനിച്ചവര്‍ക്ക് കയ്യടി നല്‍കാം…

Breaking Keralam News

മലപ്പുറം: കഴുത്തില്‍ പരിക്കേറ്റ് തെരുവില്‍ അലഞ്ഞ നായയെ കരുണയില്ലാത്ത മൃഗാശുപത്രി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും
കയ്യൊഴിഞ്ഞിട്ടും അവസാനം തെരുവ് പുതുജീവന്‍ ലഭിച്ച കഥയാണിത്. കഴുത്തില്‍ പരിക്കേറ്റ് തെരുവില്‍ അലഞ്ഞ നായയെ മൃഗാശുപത്രി ഡോക്ടറും പഞ്ചായത്ത് പ്രസിഡന്റും കരുണയില്ലാതെ കൈയ്യൊഴിഞ്ഞപ്പോള്‍ ചികിത്സ നല്‍കിയത് സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്.

മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം അങ്ങാടിയില്‍ ഒരാഴ്ചയായി കഴുത്തില്‍ മുറിവേറ്റ് അലഞ്ഞ തെരുവുനായക്കാണ് പുതുജീവന്‍ ലഭിച്ചത്. പരിക്കേറ്റ തെരുവുനായക്ക് ചികിത്സ തേടി മിത്രജ്യോതി ട്രൈബല്‍ ഡെവലപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജു കോലാത്തും സോളമനുമാണ് ചാലിയാര്‍ പഞ്ചായത്ത് മൃഗാശുപത്രി ഡോക്ടറെ സമീപിച്ചത്. വളര്‍ത്തുമൃഗങ്ങളെ മാത്രമേ ചികിത്സിക്കാന്‍ കഴിയൂ തെരുവുപട്ടിയെ ചികിത്സിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കൈയ്യൊഴിഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡയറക്ടറെ വിളിച്ചപ്പോള്‍ വളര്‍ത്തു മൃഗങ്ങളെ മാത്രമേ മൃഗാശുപത്രിയില്‍ ചികിത്സിക്കാന് കഴിയൂ എന്ന നിലപാടറിയിച്ചു. ഇതോടെ സഹായം തേടി ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടു. തെരുവുനായയെ ചികിത്സിക്കാന്‍ ഫണ്ട് ഉണ്ടോ എന്ന് നോക്കണമെന്നായി പ്രസിഡന്റ്. ഇതോടെയാണ് തെരുവുനായയുടെ ദുരിതം വിവരിച്ച് അജു കോലോത്ത് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടത്. ഇതോടെ മൃഗസംരക്ഷണ പ്രവര്‍ത്തക സാലി വര്‍മ്മ അടക്കമുള്ളവര്‍ ഇടപെട്ടു. നിലമ്പൂരിലെ പൊതുപ്രവര്‍ത്തകന്‍ ലാല്‍ജോസഫിന്റെ ഇടപെടലില്‍ നിലമ്പൂര്‍ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിലെ മജീദും സംഘവുമെത്തി.

ഇവരുടെ സഹായത്തോടെ തെരുവുനായയെ പിടികൂടി മയക്കിയ ശേഷം പഴുപ്പുകയറിയ മുറിവ് ശുചിയാക്കി മരുന്നുവെച്ചു. നായയുടെ പരിചരണം മിത്രജ്യോതി പ്രവര്‍ത്തകരാണ് ഏറ്റെടുത്തിരിക്കുന്നത്. കരുണയില്ലാത്ത അധികൃതര്‍ കൈയ്യൊഴിഞ്ഞ തെരുവുനായക്ക് ചികിത്സയിലൂടെ പുതുജീവന്‍ സമ്മാനിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈയ്യടിക്കുകയാണ് സാമൂഹ മാധ്യമങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *