നാലു മാസമുണ്ടായിരുന്ന ഗര്‍ഭം അലസിയതോടെ ജസ്‌നയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Breaking Keralam News

കാസര്‍കോട്: നാലു മാസമുണ്ടായിരുന്ന ഗര്‍ഭം അലസിയതോടെ ജസ്‌നയുടെ പുഴയില്‍ കണ്ടെത്തിയതോടെ
ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ലാബ് അസിസ്റ്റന്റെയി സേവനമനുഷ്ഠിച്ചിരുന്ന വിവാഹിതയായ എണ്ണപ്പാറ സ്വദേശിയും ഇലപ്പാള്‍ കാഞ്ഞങ്ങാട് സൗത്തില്‍ താമസക്കാരിയുമായ ജസ്‌ന ബി ബി. യുടെ മരണം നീലേശ്വരം നിവാസികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടല്‍ ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് വൈകുന്നേരതോടെ നീലേശ്വരം ഓര്‍ച്ച പുഴയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോള്‍ രാവിലെ തങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ജസ്‌ന ബി ബി യാണന്ന് അറിഞ്ഞ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍.

പെരിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ ലാബ് അസിസ്റ്റന്റ് ആയിരുന്നു യുവതി . നാലു മാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ഗര്‍ഭം അലസിയതും രക്തത്തില്‍ സോഡിയം കുറയുന്ന അസുഖവുമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ ആദ്യ നിഗമനം.ഓര്‍ച്ച പുഴയില്‍ ബുധനാഴ്ച വൈകിട്ടോടെ കൂടിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കൂകയുള്ളവെന്ന് നീലേശ്വരം പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *