മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

Breaking Crime

മലപ്പുറം: സ്വത്ത്വിഷയത്തെ തുടര്‍ന്നു മകനും പിതാവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. മലപ്പുറം വെളിയങ്കോടാണ് സംഭവം. മകന്‍ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വെളിയംകോട് കിണര്‍ ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മാമദ് ഹാജി എന്നവരുടെ മകന്‍ പള്ളിയകായില്‍ ഹംസു (62) വാണ് മകന്റെ മര്‍ദ്ധനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് മകനുമായുണ്ടായ ഉണ്ടായ വാക്കുതര്‍ക്കമാണ് ഹംസുവിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഹംസയുവിന്റെ ഭാര്യയേയും മകന്റെ ഭാര്യയേയും, മകളേയുംപോലീസ് കസ്റ്റഡിയിലെടുത്തു. തര്‍ക്കവും അടിപിടിയും നടന്നപ്പോള്‍ ഹംസുവിന്റെ മകള്‍ നോക്കി നിന്നതായും മര്‍ദ്ധനമേറ്റ പിതാവിന് വെള്ളം നല്‍കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് മകനും ഒരു മകളുമാണ് ഹംസവിനുള്ളത്. മകള്‍ ചെന്നൈയില്‍ പഠിക്കുകയാണ്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് പിതാവും മക്കളും വഴക്കായിരുന്നു. മാതാവും മക്കളും ഒരു ഭാഗത്തും പിതാവ് മറുഭാഗത്തുമായിരുന്നു. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചും ജീവന് ഭീഷണി ഉണ്ടെന്നും പറഞ്ഞ് ഇയാള്‍ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയാണ് പെരുമ്പടപ്പ് പോലീസ് മകനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ബന്ധുക്കളുടേയും അയല്‍വാസികളുടേയും മൊഴികള്‍ ഇനിയും രേഖപ്പെടുത്താനുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *